|    Dec 17 Mon, 2018 12:40 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ദുരിതാശ്വാസ ഫണ്ടിലേക്ക് ശമ്പളം വാഗ്ദാനം ചെയ്ത് നിരവധിപേര്‍

Published : 29th August 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയദുരന്തത്തില്‍പ്പെട്ട സംസ്ഥാനത്തെ കരകയറ്റുന്നതിന് മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ശമ്പളവും തുകയും വാഗ്ദാനം ചെയ്ത് നിരവധി പേര്‍ രംഗത്ത്. മന്ത്രി എ കെ ശശീന്ദ്രന്‍, കെ കെ ശൈലജ, കെ ടി ജലീല്‍, എം എം മണി, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരുടെ പേഴ്‌സനല്‍ സ്റ്റാഫംഗങ്ങള്‍ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച സമ്മതപത്രം മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറി. നോര്‍ത്ത് അമേരിക്കയിലെ ആന്ധ്രപ്രദേശ് ഡോക്ടര്‍മാരുടെ സംഘടനയായ ഡാനയുടെ ഹൈദരാബാദിലെ പോഷകസംഘടന 10 ലക്ഷം രൂപ കൈമാറി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss