|    Dec 19 Wed, 2018 10:43 am
FLASH NEWS

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ എസ്ഡിപിഐ തീരുമാനം

Published : 19th August 2018 | Posted By: kasim kzm

കൊല്ലം:ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നടക്കുന്ന പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ജോണ്‍സണ്‍ കണ്ടച്ചിറ ആണ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍. മണ്ഡലങ്ങളില്‍ കോ-ഓര്‍ഡിനേറ്റര്‍മാരായി നാസര്‍ കുരുടന്റയ്യം(കരുനാഗപ്പള്ളി), പി എച്ച് അജി (കുന്നത്തൂര്‍), നിസാം കൊട്ടുകാട് (ചവറ), നുജുമുദീന്‍ (കൊല്ലം), സബീര്‍ പള്ളിമുക്ക് (ഇരവിപുരം), റിയാസ് കണ്ണനല്ലൂര്‍ (കുണ്ടറ), ഷമീര്‍ പാടം (പത്തനാപുരം), മജീദ് കാര്യറ (പുനലൂര്‍), ഷെമീര്‍ (കൊട്ടാരക്കര), ഷാജഹാന്‍ കുന്നുംപുറം (ചാത്തന്നൂര്‍ )എന്നിവരെ യോഗം തീരുമാനിച്ചു. ജില്ലയില്‍ നടന്നുവരുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി.പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കി. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ കണ്ടച്ചിറ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഷറാഫത്ത് മല്ലം, ജില്ലാ ഖജാഞ്ചി അയത്തില്‍ റസാഖ്, അംഗങ്ങളായ ഫൈസി എം പാഷ, ഷാഹുല്‍ ഹമീദ് സംസാരിച്ചു

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss