|    Dec 19 Wed, 2018 2:32 am
FLASH NEWS

ദുരിതാശ്വാസ പ്രവര്‍ത്തനം: സഹകരണ വാഗ്ദാനവുമായി ജില്ലാ ഭരണകൂടം

Published : 19th August 2018 | Posted By: kasim kzm

കണ്ണൂര്‍: എന്റെ ഒരുമാസം കേരളത്തിന് എന്ന സന്ദേശവുമായി ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സഹകരിക്കാന്‍ ജില്ലാ ഭരണകൂടം രംഗത്ത്. ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവരോട് കലക്ടര്‍ മീര്‍ മുഹമ്മദലി ഇതുസംബന്ധിച്ച് അഭ്യര്‍ഥന നടത്തി.
ജില്ലാ കലക്ടറെ കൂടാതെ ജില്ലാ പോലിസ് ചീഫ് ജി ശിവവിക്രം, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സുനില്‍ പാമിഡി, സബ് കലക്ടര്‍ എസ് ചന്ദ്രശേഖര്‍, എഡിഎം ഇ മുഹമ്മദ് യൂസഫ്, അസിസ്റ്റന്റ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ സി എം ഗോപിനാഥന്‍, കെ കെ അനില്‍കുമാര്‍, എന്‍ കെ അബ്രഹാം, ഫിനാന്‍സ് ഓഫിസര്‍ കെ പി മനോജന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ മറിയം ജേക്കബ്, എല്‍എസ്ജിഡി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ കെ എന്‍ ബിനോയ്, വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ രമേശന്‍ കൊയിലോടന്‍, സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ എം സുധീര്‍ കുമാര്‍, എന്‍എച്ച്എം ജില്ലാ പ്രൊജക്റ്റ് മാനേജര്‍ ഡോ. കെ വി ലതീഷ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. രാജീവന്‍, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. എ ടി സുരേഷ്, ഡോ. ഇ രാഘവന്‍, ഡോ. ജ്യോതി വിനയന്‍ തുടങ്ങിയവര്‍ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിനുള്ള സമ്മതപത്രം ഒപ്പിട്ടുനല്‍കി.
കലക്ടറേറ്റ് ജീവനക്കാരുടെയും ജില്ലാതല ഉദ്യോഗസ്ഥരുടെയും സര്‍വീസ് സംഘടനാ നേതാക്കളടെയും പ്രത്യേക യോഗങ്ങള്‍ കലക്ടര്‍ വിളിച്ചുചേര്‍ത്തു. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ജീവനക്കാര്‍, അധ്യാപകര്‍ എന്നിവരുടെ സംഘടനകളുടെ ജില്ലാ ഭാരവാഹികളുടെ യോഗം ജില്ലാ കലക്ടറുടെ അഭ്യര്‍ഥന സ്വാഗതം ചെയ്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss