|    Oct 16 Tue, 2018 11:39 am
FLASH NEWS

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കുക: പോപുലര്‍ ഫ്രണ്ട്

Published : 2nd December 2017 | Posted By: kasim kzm

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ ഭീഷണി നേരിടുന്ന ജില്ലയിലെ തീരപ്രദേശങ്ങളിലും മലയോര മേഖലകളില്‍ മഴക്കെടുതിയില്‍ വമ്പിച്ച നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലും പ്രവര്‍ത്തകര്‍ നടത്തിവരുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപകമാക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സലീം കരമന. പ്രകൃതി ദുരന്തത്തില്‍ വ്യാപകമായി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്  ജില്ലയിലെ തീരദേശ മേഖലകളിലാണ്.
ദുരന്തത്തിന്റെ കെടുതി അനുഭവിക്കുന്ന ജനങ്ങളുടെ ആശങ്കകളും ആവശ്യങ്ങളും മനസിലാക്കി, ഇത്തരം ആപല്‍ഘട്ടങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. പുനരധിവാസത്തിനും, ദുരിതാശ്വാസ ക്യാംപുകളിലും, സഹായ പ്രവര്‍ത്തനങ്ങള്‍ക്കും, പൊതുജനങ്ങളെ സംഘടിപ്പിച്ച് സജീവമായി കര്‍മ്മരംഗത്തിറങ്ങുവാന്‍ അദ്ദേഹം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss