|    Aug 18 Sat, 2018 3:45 pm
FLASH NEWS

ദുരിതാശ്വാസ പ്രദേശങ്ങളില്‍ ആശ്വാസമേകി മെഡിക്കല്‍ സംഘം

Published : 12th August 2018 | Posted By: kasim kzm

നിലമ്പുര്‍: മഴക്കെടുതിമൂലം പ്രകൃതിക്ഷോഭം നേരിട്ട നിലമ്പുര്‍ ഇരുമുണ്ട, പെരുമ്പത്തൂര്‍ പ്രദേശങ്ങളില്‍ സജീകരിച്ച ദുരിതാശ്വാസ ക്യാംപില്‍ ഡോ. അബീര്‍, ഡോ. അഭിനവ്, ഡോ. ഫാത്തിമ, ഡോ. നിയാസ് എന്നിവരടങ്ങുന്ന കിംസ് അല്‍ശിഫയുടെ 20 അംഗ നഴ്‌സിങ്, പാരാമെഡിക്കല്‍, മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തില്‍ രോഗികളെ പരിശോധിക്കുകയും കുടുംബാംഗങ്ങള്‍ക്കു കൗ ണ്‍സിലിങ് നല്‍കുകയും ചെയ്തു.
മെഡിക്കല്‍ സംഘത്തിന് പി വി അന്‍വര്‍ എംഎല്‍എ, നിലമ്പുര്‍ തഹസില്‍ദാര്‍ മുരളീധരന്‍, പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ മെഹര്‍ അലി, കിംസ് അല്‍ഷിഫ വൈസ് ചെയര്‍മാന്‍ പി ഉണ്ണീന്‍ എന്നിവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. 80 ഓളം കുടുംബങ്ങളില്‍ നിന്നായി 227 പേരാണ് ക്യാംപിലുള്ളത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss