|    Nov 19 Mon, 2018 2:35 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി

Published : 30th August 2018 | Posted By: kasim kzm

തിരുവനന്തപുരം: മഹാപ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച വ്യാപാരികള്‍ക്ക് പുനരധിവാസവും അര്‍ഹമായ നഷ്ടപരിഹാരവും നിയമപരമായ വിഷയങ്ങളില്‍ ഇളവും നല്‍കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ഡോ. തോമസ് ഐസക്, ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ക്കു നിവേദനം നല്‍കി.
സെയില്‍സ് ടാക്‌സ് കണക്കുകള്‍ ഹാജരാക്കേണ്ട കച്ചവടക്കാരുടെ കംപ്യൂട്ടര്‍ ഉപകരണങ്ങള്‍ നശിച്ചുപോയതിനാല്‍ കണക്കുകള്‍ സമര്‍പ്പിക്കുന്നതിന് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും സംസ്ഥാന ജന. സെക്രട്ടറി രാജു അപ്‌സര, ഖജാഞ്ചി ദേവസ്യ മേച്ചേരി, വൈസ് പ്രസിഡന്റുമാരായ കെ അഹ്മദ് ശരീഫ്, പി എ എം ഇബ്രാഹിം, എ കെ തോമസ്‌കുട്ടി, കെ വി അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss