|    Nov 14 Wed, 2018 11:32 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ദുരിതാശ്വാസ നിധിയിലേക്ക് 60 സെന്റ് ഭൂമി നല്‍കി ഡോക്ടറും കുടുംബവും

Published : 29th August 2018 | Posted By: kasim kzm

കോട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 60 സെന്റ് ഭൂമി സംഭാവന നല്‍കി ഡോക്ടറും കുടുംബവും മാതൃകയാവുന്നു. കോട്ടയം മെഡിക്കല്‍ കോളജിലെ ഓര്‍ത്തോ മൂന്ന് യൂനിറ്റ് മേധാവി കൊച്ചുമറ്റത്തില്‍ ഡോ. എം സി ടോമിച്ചനാണു ചങ്ങനാശ്ശേരി കോട്ടമുറി ഭാഗത്ത് കുടുംബസ്വത്തായി ലഭിച്ച മൂന്നുകോടി രൂപ വില മതിക്കുന്ന ഭൂമി സംഭാവന നല്‍കിയത്. ഡോക്ടറുടെ ഭാര്യ ഡോ. ജോളി കുര്യന്‍, മകള്‍ മരിയ തോമസ് എന്നിവരോടൊപ്പം കലക്ടറേറ്റിലെത്തി കലക്ടര്‍ ഡോ. ബി എസ് തിരുമേനിക്കു രേഖകള്‍ കൈമാറി. ഒരു ലക്ഷം രൂപയുടെ ചെക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.
ഡോക്ടറുടെ സഹോദരിക്ക് കൂടി അവകാശമുണ്ടായിരുന്ന സ്ഥലമായതിനാല്‍ മറ്റൊരു സ്ഥലം അവര്‍ക്ക് വാങ്ങി നല്‍കിയ ശേഷമാണ് സ്ഥലം ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയത്. പുനരധിവാസ പ്രക്രിയയില്‍ ഏറെ പ്രയാസമുണ്ടാവുക സ്ഥലം കണ്ടെത്തുന്നതിനാണ്. അതിനാലാണു സ്ഥലം നല്‍കിയതെന്ന് ഡോക്ടര്‍ പറഞ്ഞു. എല്ലാവരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ തുടര്‍ന്നു ജില്ലാ ആസൂത്രണ സമിതിയിലെ സര്‍ക്കാര്‍ നോമിനിയായ വി പി റെജിയും ഒരു മാസത്തെ ഓണറേറിയം നല്‍കി.
മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയുമായ വി എന്‍ വാസവന്‍, ജില്ലാ പഞ്ചായത്തംഗം വി കെ സുനില്‍ കുമാര്‍, മെഡിക്കല്‍ കോളജ് ആര്‍എംഒ ഡോ. രഞ്ജന്‍, ഡെപ്യൂട്ടി കലക്ടര്‍ അലക്‌സ് ജോസഫ്, എഡിസി (ജനറല്‍) പി എസ് ഷിനോ, ചന്ദ്രബോസ് പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss