|    Sep 26 Wed, 2018 2:39 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ദുരിതാശ്വാസ നിധിയിലേക്ക് സുപ്രിംകോടതി ജഡ്ജിമാരും സംഭാവന നല്‍കും: ചീഫ് ജസ്റ്റിസ്‌

Published : 21st August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പ്രളയക്കെടുതി മൂലം ദുരിതത്തിലായ കേരളത്തെ സഹായിക്കാന്‍ സുപ്രിംകോടതിയിലെ ജഡ്ജിമാരും സംഭാവന ചെയ്യുമെന്ന് ചീഫ്ജസ്റ്റിസ് ദീപക് മിശ്ര. പാര്‍ലമെന്റ് അംഗങ്ങള്‍ അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നതിന് എതിരായ ഹരജിയില്‍ പുതുതായി കക്ഷിചേരാനായി ഭാരതീയ മത്ദാത സംഘതന്‍ (ബിഎംഎസ്) എന്ന സംഘടന നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് ചീഫ്ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്. തുടര്‍ന്ന് ഇന്നലെത്തന്നെ സുപ്രിംകോടതിയിലെ എല്ലാ ജഡ്ജിമാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25,000 രൂപ വീതം സംഭാവന നല്‍കുകയും ചെയ്തു.
ഹരജിയില്‍ നേരത്തേ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയിരുന്നു. എന്നാല്‍, ചീഫ്ജസ്റ്റിസ് ദീപക് മിശ്രയുടെ അടുത്ത ബന്ധു പിനാക്കി മിശ്ര ബിജെഡിയുടെ ലോക്‌സഭാംഗമായതിനാല്‍ ഈ ഹരജി ചീഫ്ജസ്റ്റിസ് അടങ്ങിയ ബെഞ്ച് കേള്‍ക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ബിഎംഎസ് ജനറല്‍ സെക്രട്ടറി വിമല്‍ വധ്വാന്റെ കക്ഷിചേരാനുള്ള അപേക്ഷാ ഹരജി.
ഹരജി ഇന്നലെ പരിഗണനയ്ക്ക് എടുത്തപ്പോള്‍ തന്നെ ഇത്തരമൊരു അപേക്ഷ ഫയല്‍ ചെയ്തവര്‍െക്കതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു. അപേക്ഷ നല്‍കിയവര്‍ക്ക് പിഴ ചുമത്തണമെന്നും ഈ തുക കേരളത്തിനു കൈമാറണമെന്നുമായിരുന്നു എജിയുടെ ആവശ്യം. കക്ഷിചേരാനുള്ള അപേക്ഷ തള്ളുന്നതിനിടെയാണ് ചീഫ്ജസ്റ്റിസ് സുപ്രിംകോടതി ജഡ്ജിമാരും വ്യക്തിപരമായി സഹായം നല്‍കാന്‍ തീരുമാനിച്ച കാര്യം അറിയിച്ചത്.

 

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss