|    Sep 25 Tue, 2018 2:34 pm
FLASH NEWS

ദുരിതാശ്വാസ നിധിയിലേക്ക് സ്വര്‍ണാഭരണങ്ങള്‍

Published : 20th August 2018 | Posted By: kasim kzm

പാലക്കുന്ന്: പാലക്കുന്ന് മാഷ് ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ വേദി പ്രളയ ദുരിതത്തില്‍ കഴിയുന്ന കേരളീയ ജനതയ്ക്ക് കൈത്താങ്ങായി. വിവാഹ ആഭരണത്തില്‍ നിന്നും രണ്ടരപവന്റെ സ്വര്‍ണവള വധുവിന്റെ കൈയില്‍ നിന്നും ഊരി നല്‍കുകയായിരുന്നു. ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ് സ്വരൂപിക്കുന്ന കാരുണ്യ നിധിയിലേക്ക് സ്വര്‍ണ്ണവള ലയണ്‍സ് ക്ലബ് ഭാരവാഹികള്‍ക്ക് കൈമാറി. ബാര ചവോക്ക് വളപ്പില്‍ ദാമോദരന്‍-പുഷ്പ ദമ്പതികളുടെ മകന്‍ പ്രസാദ് ദാമോദരന്റെയും ജന്മാ കടപ്പുറത്തെ അശ്വതി നിവാസിലെ കെ കൃഷ്ണന്‍-ശ്യാമള ദമ്പതികളുടെ മകള്‍ അശ്വതിയുടെയും വിവാഹമായിരുന്നു ഇന്നലെ നടന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss