|    Sep 19 Wed, 2018 2:17 pm
FLASH NEWS

ദുരിതാശ്വാസ നിധിയിലേക്ക് മികച്ച പ്രതികരണം

Published : 15th August 2018 | Posted By: kasim kzm

മലപ്പുറം: കാലവര്‍ഷക്കെടുതിയെ തുടര്‍ന്നു പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാനായി മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്കു ജില്ലയില്‍ നിന്നു മികച്ച പ്രതികരണം. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയും ജില്ലാ കലക്ടറുമുള്‍പ്പെടെയുള്ളവര്‍ സഹായമഭ്യര്‍ത്ഥിച്ചത്. ഇന്നലെ സ്വകാര്യ വ്യക്തികളും വിവിധ സ്ഥാപനങ്ങളും സംഘടനകളും മലപ്പുറം കലക്ടറേറ്റിലെത്തി ധനസഹായം കൈമാറി.
പലരും മുഖ്യമന്ത്രിയുടെ ഫണ്ടിലേക്കു അക്കൗണ്ട് മുഖേനെ കൈമാറി. മലപ്പുറം എഎം മോട്ടേഴ്‌സിലെ മാനേജ്‌മെന്റും ജീവനക്കാരും ചേര്‍ന്നു 17,74, 464 രൂപ മലപ്പുറം ജില്ല കളക്ടര്‍ അമിത് മീണക്ക് കൈമാറി. ജീവനക്കാര്‍ അവരുടെ ഒരു ദിവസത്തെ ശമ്പളം ദുരിതബാധിതര്‍ക്കായി നീക്കിവെക്കുന്നു. 8,87,232 രൂപ ജീവനക്കാരും തതുല്യമായ തുക മാനേജ്മന്റ്‌റും സ്വരൂപിച്ചു.
ഇതില്‍ പത്തുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 7,74,464 രൂപ കളക്ടറുടെ പ്രാദേശിക ദുരിതാശ്വാസ നിധിയിലേക്കും സംഭാവന ചെയ്തു. ഇതിനു പുറമെ വയനാടിലെ പ്രളയ ബാധിത പ്രദേശങ്ങളിലെ 16 വീടുകളിലേക്കുള്ള അവശ്യസാധനങ്ങള്‍ എഎംമോട്ടേഴ്‌സ് എത്തിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss