|    Oct 23 Mon, 2017 5:34 pm
FLASH NEWS

ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ ലാഘവത്തോടെ കൈകാര്യം ചെയ്യരുത്: മനുഷ്യാവകാശ കമ്മീഷന്‍

Published : 20th October 2016 | Posted By: SMR

പത്തനംതിട്ട: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു ധനസഹായം  ആവശ്യപ്പെട്ടു കൊണ്ട് സമര്‍പ്പിക്കുന്ന അപേക്ഷകള്‍ ഉദേ്യാഗസ്ഥര്‍ ലാഘവത്തോടെ കൈകാര്യം ചെയ്യരുതെന്ന്  സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.  ചികില്‍സാ സഹായത്തിനായി അപേക്ഷ സമര്‍പ്പിക്കുന്നവരുടെ മാനസികാവസ്ഥ ബന്ധപ്പെട്ട അധികാരികള്‍ കണക്കിലെടുക്കണമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍ കുമാര്‍ ഉത്തരവില്‍ പറഞ്ഞു. ചെറിയ കാലതാമസം പോലും അപേക്ഷകരിലുണ്ടാക്കുന്ന ആഘാതം വലുതായിരിക്കും. മാത്രവുമല്ല സഹായ പദ്ധതിയുടെ ഉദ്ദേശ         ശുദ്ധിയും ചോദ്യം ചെയ്യപ്പെടും. ചികില്‍സാ സഹായത്തിനായി സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകള്‍ കാലതാമസം കൂടാതെ കൈകാര്യം ചെയ്യാന്‍ ബന്ധപ്പെട്ട അധികാരികളെ ചുമതലപ്പെടുത്തണമെന്ന് കമ്മീഷന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.കഴിഞ്ഞ മാര്‍ച്ച് 4ന് സമര്‍പ്പിച്ച അപേക്ഷ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കാന്‍ വൈകിയതിനെതിരെ കെ അബൂബക്കര്‍  സമര്‍പ്പിച്ച പരാതിയിലാണ് നടപടി. സഹവാസ ക്യാംപ് സമാപിച്ചുതിരുവല്ല: പുറമറ്റം ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ മൂന്ന് ദിവസമായി നടന്നു വന്ന സ്മാര്‍ട്ട്  40 ത്രിദിന സഹവാസ ക്യാംപ് സമാപിച്ചു.സമാചന സമ്മേളനം ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്തു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല മാത്യൂസ് അദ്ധ്യക്ഷത വഹിച്ചു.         പുറമറ്റം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു പുളിമൂട്ടില്‍, പഞ്ചായത്തംഗം അജിത്ത് പ്രസാദ്,  ഹെഡ്മിസ്ട്രസ് സുനിലാ ദേവി, പ്രിന്‍സിപ്പല്‍ സ്‌നേഹ ജോസഫ്, ബോബന്‍ ജോണ്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക