|    Nov 14 Wed, 2018 6:13 am
FLASH NEWS

ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത് നാട്ടുകാരുടെ സഹായം

Published : 12th August 2018 | Posted By: kasim kzm

കൊണ്ട്: ഉമ്മന്‍ചാണ്ടിനിലമ്പൂര്‍: കഴിഞ്ഞ ദിവസം കേരളത്തിലുണ്ടായ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തിര സഹായഹസ്തമെത്തിക്കുന്നതിനു പകരം പ്രസ്താവനയും യോഗവും നടത്തിയാല്‍ പോരെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
ഇപ്പോള്‍ പല ദുരിതാശ്വാസ ക്യാംപുകളും പ്രവര്‍ത്തിക്കുന്നത് നാട്ടുകാരുടെ സഹായം കൊണ്ടാണെന്ന് ഉമ്മന്‍ ചാണ്ടി ‘ചാലിയാര്‍ പഞ്ചായത്തിലെ എരുമമുണ്ടയില്‍ മതില്‍ മുല മേഖലയില്‍ നിന്നുള്ളവര്‍ താമസിക്കുന്ന നിര്‍മ്മലഗിരി ഹയര്‍ സെക്കന്‍ഡറി സ്‌കുളിലെ ദുരിത ആശ്വാസ ക്യാംപില്‍ വെച്ച് വാര്‍ത്താ ലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഉമ്മന്‍ ചാണ്ടി.
‘നിരവധി പേരാണ് വിടുണ്ടായിട്ടും അഭയാകളായി ഇത്തരം കേന്ദ്രങ്ങളില്‍ കഴിയുന്നത് ‘ഇവര്‍ക്ക് അടിയന്തിര സഹായമെത്തിക്കാന്‍ വകുപ്പുകളുടെ ഏകോപനത്തിന്റെ പോരായ്മയുണ്ടന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ദുരിതമനുഭവിക്കുന്ന വിവിധ ദുരിതാശ്വാസ ക്യാംപുകളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss