|    Sep 22 Sat, 2018 12:28 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദുരിതാശ്വാസ ക്യാംപുകളെക്കുറിച്ച് കുപ്രചാരണം; രണ്ട് പേര്‍ അറസ്റ്റില്‍

Published : 21st August 2018 | Posted By: kasim kzm

കട്ടപ്പന: ഇടുക്കിയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളെയും കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിനെയും സമൂഹ മാധ്യമങ്ങളില്‍ മോശമായി ചിത്രീകരിച്ച രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ഫ്രന്റ്‌സ് ഓഫ് അഞ്ചുരുളി എന്ന സംഘടനയുടെ പ്രസിഡന്റ് കാഞ്ചിയാര്‍ സ്വദേശി അരുണ്‍ എം നായര്‍, ഡെന്‍സണ്‍ മാത്യു എന്നിവരെയാണ് കട്ടപ്പന ഡിവൈഎസ്പി എന്‍ സി രാജ്‌മോഹന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ജോയ്‌സ് ജോര്‍ജ് എംപി ചുമതല വഹിക്കുന്ന ക്യാംപിനെക്കുറിച്ചാണ് സമൂഹ മാധ്യമങ്ങളില്‍ കുപ്രചാരണം നടത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss