|    Dec 19 Wed, 2018 5:00 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ദുരിതാശ്വാസ ക്യാംപുകളിലേക്ക് എത്തിയ സാധനങ്ങള്‍ തട്ടിയെടുത്തെന്ന് ആരോപണം

Published : 28th August 2018 | Posted By: kasim kzm

ഒല്ലൂര്‍: തമിഴ്‌നാട്ടില്‍ നിന്ന് ദുരിതാശ്വാസ ക്യാംപുകളിലേക്ക് എത്തിയ രണ്ടു ലോറികളിലെ സാധനങ്ങള്‍ തട്ടിയെടുക്കാന്‍ നീക്കം. കോ ണ്‍ഗ്രസ് നേതാവുകൂടിയായ മുന്‍ എംഎല്‍എയുടെ നേതൃത്വത്തിലാണ് തട്ടിപ്പിനു ശ്രമം നടന്നത്.
ഒല്ലൂര്‍ പോലിസും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയില്‍ നടത്തറ കാച്ചേരി പഴം-പച്ചക്കറി മാര്‍ക്കറ്റിങ് സഹകരണസംഘം ഗോഡൗണില്‍ നിന്ന് സാധനങ്ങളും ലോറികളും പിടിച്ചെടുത്തു. ഞായറാഴ്ച വൈകീട്ടാണു സംഭവം. തമിഴ്‌നാട് ട്രേഡേഴ്‌സ് എന്ന സംഘടന ആറു ലോറികളിലായാണ്് സാധനങ്ങള്‍ തൃശൂരിലേക്ക് കൊണ്ടുവന്നത്. ദേശീയപാത മണ്ണുത്തി ബൈപാസില്‍ കോണ്‍ഗ്രസ് നേതാവ് ലോറികള്‍ തടയുകയും രണ്ടു ലോറികള്‍ കാച്ചേരിയിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്‌തെന്നാണു പരാതി. തുടര്‍ന്ന് ലോറിയിലെ സാധനങ്ങള്‍ പഴം-പച്ചക്കറി മാര്‍ക്കറ്റിങ് സഹകരണസംഘത്തില്‍ ഇറക്കി. മുന്‍ എംഎല്‍എയാണെന്ന് വെളിപ്പെടുത്തിയാണ് സാധനങ്ങള്‍ മാറ്റിയതെന്ന് ലോറിയിലെ ജീവനക്കാര്‍ പറഞ്ഞു. മറ്റ് ആറു ലോറികള്‍ കലക്ടറേറ്റിലെത്തിയപ്പോഴാണ് സാധനങ്ങള്‍ ഇവിടെയാണ് യഥാര്‍ഥത്തില്‍ ഇറക്കേണ്ടതെന്ന് ജീവനക്കാര്‍ക്കു മനസ്സിലായത്. തുടര്‍ന്ന് ജീവനക്കാര്‍ ഡെപ്യൂട്ടി കലക്ടര്‍ക്ക് പരാതി നല്‍കി. ഡെപ്യൂട്ടി കലക്ടറുടെ നിര്‍ദേശമനുസരിച്ച് ഒല്ലൂര്‍ പോലിസും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് കാച്ചേരി പഴം-പച്ചക്കറി മാര്‍ക്കറ്റിങ് സഹകരണസംഘം ഗോഡൗണില്‍ നിന്ന് സാധനങ്ങള്‍ കണ്ടെടുത്തത്. സാധനങ്ങള്‍ ഒല്ലൂര്‍ പോലിസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തില്‍ ശക്തമായ നടപടിയെടുക്കുമെന്ന് കലക്ടര്‍ ടി വി അനുപമ പറഞ്ഞു. അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ആലപ്പുഴയില്‍ രാഹുല്‍ഗാന്ധിയുടെ പരിപാടിയിലാണെന്ന് പ്രതികരിച്ച ഡിസിസി പ്രസിഡന്റ് മുന്‍ എംഎല്‍എയുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒല്ലൂര്‍ മേഖലയിലെ ക്യാംപുകളില്‍ വിതരണം ചെയ്യാനായി ഒല്ലൂര്‍ തൊഴിലാളി സഹകരണ സംഘത്തിന് നേരിട്ട് കൈമാറിയതാണ് രണ്ട് ലോഡ് സാധനങ്ങളെന്നും ഗോഡൗണ്‍ സൗകര്യം പരിഗണിച്ചാണ് കാച്ചേരിയില്‍ ഇറക്കിയതെന്നും സംഘം പ്രസിഡന്റ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss