|    Nov 17 Sat, 2018 4:17 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദുരിതാശ്വാസ ക്യാംപുകളില്‍ അനധികൃതമായി കടന്നാല്‍ നടപടി: ഡിജിപി

Published : 22nd August 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയമേഖലകളിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് അനധികൃതമായി കടക്കുന്നവരെയും ഇന്റര്‍നെറ്റ് വഴി ഭീതിയും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നവര്‍ ക്കെതിരെയും കേസെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ക്യാംപുകളില്‍ സുരക്ഷയും അച്ചടക്കവും ഉറപ്പാക്കും. സാമൂഹികവിരുദ്ധര്‍ കടക്കുന്നത് തടയാന്‍ എല്ലാ ക്യാംപുകളിലും പോലിസ് സുരക്ഷയുണ്ടാവും. ക്യാംപുകളില്‍ കടക്കണമെങ്കില്‍ പോലിസും താമസക്കാരുമുള്‍പ്പെട്ട കമ്മിറ്റിയുടെ അനുമതി നേടണം. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മനുഷ്യക്കടത്ത് തടയാനുള്ള വിഭാഗത്തെ നിയോഗിക്കും. അമിത വില ഈടാക്കലും പൂഴ്ത്തിവയ്പും നിരീക്ഷിക്കാന്‍ ഇന്റലിജന്‍സിനെയും നിയോഗിച്ചു. ഇത്തരക്കാരെ ക്രൈംബ്രാഞ്ച് കേസെടുത്ത് ജയിലിലാക്കും. അമിതവില തടയാന്‍ എല്ലാ എസ്പിമാര്‍ക്കും നിര്‍ദേശം നല്‍കി. ദുരിതമേഖലകളിലെ 62,000 കുടുംബങ്ങളെ പോലിസ് ദത്തെടുക്കും. ദത്തെടുക്കുന്ന കുടുംബത്തിന് വഴികാട്ടിയായി അവശ്യസഹായങ്ങള്‍ ചെയ്യാന്‍ പോലിസ് ഒപ്പമുണ്ടാവും. വ്യക്തിപരമായി താന്‍ മൂന്നു കുടുംബങ്ങള്‍ ദത്തെടുക്കുമെന്നും ബെഹ്‌റ പറഞ്ഞു.രക്ഷാപ്രവര്‍ത്തനം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഉള്‍പ്രദേശങ്ങളിലെ വീടുകളിലേക്ക് ആരും എത്തിയിട്ടില്ല. സഹായം ലഭിക്കാതെ വീടുകള്‍ക്കുള്ളില്‍ ആരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടോയെന്ന് വ്യക്തമല്ല. എല്ലാ വീടുകളിലുമെത്തി പരിശോധിക്കാന്‍ പോലിസ് സ്റ്റേഷനുകള്‍ക്ക് നിര്‍ദേശം നല്‍കി. മോഷണം തടയാന്‍ കൂടുതല്‍ പട്രോളിങ് സംഘങ്ങളെ വിന്യസിക്കും. വീടുകള്‍ ശുചീകരിക്കാന്‍ 30,000 പോലിസുകാരെ നിയോഗിച്ചിട്ടുണ്ട്. ശുചീകരണത്തിനുള്ള സാമഗ്രികളും പോലിസ് ശേഖരിക്കും. തദ്ദേശസ്ഥാപനങ്ങള്‍, ശുചിത്വമിഷന്‍ എന്നിവയുമായി ചേര്‍ന്നാവും ശുചീകരണം. വീടുകളില്‍ നിന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടമായെങ്കില്‍ പോലിസ് കേസെടുക്കും. വീടുകള്‍ നഷ്ടപ്പെട്ട നിര്‍ധനര്‍ക്ക് ജനമൈത്രി പോലിസ് വീടുവച്ച് നല്‍കും. പോലിസുകാര്‍ അവധി റദ്ദാക്കി ഓണത്തിന് ദുരിതബാധിതര്‍ക്കൊപ്പം ക്യാംപുകളിലുണ്ടാവും. ഉള്‍പ്രദേശങ്ങളിലെ വീടുകളില്‍ പോലിസ് ഭക്ഷണമെത്തിക്കും. പ്രളയത്തില്‍ തകര്‍ന്ന മൂന്ന് പോലിസ് സ്റ്റേഷനുകള്‍ പുനര്‍നിര്‍മിക്കും. യൂനിഫോം നഷ്ടമായ പോലിസുകാര്‍ക്ക് കാന്റീനുകള്‍ വഴി സൗജന്യമായി നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പോലിസ് 10 കോടി രൂപ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss