|    Sep 23 Sun, 2018 3:08 am
FLASH NEWS

ദുരിതാശ്വാസ ക്യാംപുകളില്‍ 16,333 പേര്‍

Published : 15th August 2018 | Posted By: kasim kzm

കല്‍പ്പറ്റ: ശമനമില്ലാതെ തുടരുന്ന മഴയെ തുടര്‍ന്ന് ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറിയവര്‍ 16,333 പേര്‍. മൂന്നു താലൂക്കുകളിലായി സജ്ജമാക്കിയ 132 ക്യാംപുകളില്‍ 4,348 കുടുംബങ്ങളില്‍ നിന്നുള്ളവരാണ് കഴിയുന്നത്. വൈത്തിരി താലൂക്കില്‍-63, സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍-11, മാനന്തവാടി താലൂക്കില്‍ 58 എന്നിങ്ങനെയാണ് ക്യാംപുകളുടെ എണ്ണം.
ശക്തമായ മഴയെ തുടര്‍ന്നു മണ്ണിടിച്ചല്‍ ഭീഷണി രൂക്ഷമായി തുടരുന്ന വൈത്തിരി താലൂക്കിലാണ് കൂടുതല്‍ ക്യാംപുകള്‍ സജ്ജമാക്കിയത്. മിക്ക ക്യാംപുകളും മഴ വീണ്ടും ശക്തമായതിനെ തുടര്‍ന്ന് രണ്ടാമതും തുറക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് വരെ രേഖപ്പെടുത്തിയ 24 മണിക്കൂറില്‍ ശരാശരി 116.14 മില്ലിമീറ്റര്‍ മഴ ജില്ലയില്‍ ലഭിച്ചു.
വൈത്തിരി താലൂക്കില്‍ 164 മില്ലിമീറ്റര്‍, മാനന്തവാടി താലൂക്കില്‍ 96 മില്ലിമീറ്റര്‍, സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 87.8 മില്ലിമീറ്റര്‍ എന്നിങ്ങനെയാണ് മഴയുടെ അളവ്.
വൈത്തിരി താലൂക്കില്‍ ലഭിച്ചത് റെക്കോഡ് മഴയാണ്. മണ്‍സൂണില്‍ ഇതുവരെ ജില്ലയില്‍ ലഭിച്ചത് 2906.19 മില്ലിമീറ്റര്‍ മഴയാണ്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss