|    Nov 21 Wed, 2018 6:05 pm
FLASH NEWS

ദുരിതാശ്വാസ ക്യാംപുകളിലെ 333 പേര്‍ വീടുകളിലേക്ക് മടങ്ങി

Published : 13th August 2018 | Posted By: kasim kzm

ഇരിട്ടി: മഴക്കെടുതിയെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ച മലയോരത്തെ 85 കുടുംബങ്ങളിലെ 333 പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍നിന്ന് വീടുകളിലേക്ക് മടങ്ങി. ആറളം, അയ്യന്‍കുന്ന് പഞ്ചായത്തുകളിലെ മൂന്ന് ക്യാംപുകള്‍ പിരിച്ചുവിട്ടു. ആറളം ഫാം 13ാം ബ്ലോക്കിലെയും മാങ്ങോട് നിര്‍മല എല്‍പി സ്‌കൂളിലെയും, മുണ്ടയാംപറമ്പിലെയും ക്യാംപുകളാണ് നിര്‍ത്തിയത്. ഇവിടെ കഴിഞ്ഞിരുന്നവര്‍ സ്വന്തം വീടുകളിലേക്കും ബന്ധുവീടുകളിലേക്കും മാറി.
ചളിയും മണ്ണും നിറഞ്ഞ വീടുകള്‍ സന്നദ്ധപ്രവര്‍ത്തകര്‍ ശുചീകരിച്ചു. കാലവര്‍ഷത്തിന്റെ ശക്തി കുറഞ്ഞെങ്കിലും 150ഓളം പേര്‍ ഇപ്പോഴും വിവിധ ക്യാംപുകളിലാണ്. അയ്യന്‍കുന്നിലെ കച്ചേരിക്കടവ് സ്‌കൂളില്‍ 17ഓളം കുടുംബങ്ങളിലെ 40ഓളം പേര്‍ ക്യാംപുകളില്‍ കഴിയുന്നു.
ഇന്നലെ വൈകീട്ട് ക്യാംപ് പിരിച്ചുവിടാന്‍ ആലോചിച്ചിരുന്നെങ്കിലും കനത്ത മഴയെ തുടര്‍ന്ന് ഇന്നുകൂടി തുടരാന്‍ തീരുമാനിക്കുകയായിരുന്നു. കേളകം പഞ്ചായത്തിലെ ശാന്തിഗിരി ക്യാംപില്‍ 85 പേരും തുടരും. ഇവിടെ ഭൂമി വിണ്ടുകീറുന്നുവെന്ന പരാതിയെ തുടര്‍ന്നാണിത്.
ഇവര്‍ പകല്‍സമയം വീടുകളിലേക്ക് പോയി രാത്രി ക്യാംപില്‍ തിരിച്ചെത്തും. ഉളിക്കല്‍ പഞ്ചായത്തിലെ മൂന്ന് ക്യാംപുകളും തുടരും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, പി കെ ശ്രീമതി എംപി, തഹസില്‍ദാര്‍ കെ കെ ദിവാകരന്‍, വിവിധ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ ക്യാംപുകള്‍ സന്ദര്‍ശിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss