|    Dec 16 Sun, 2018 12:18 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദുരിതാശ്വാസ ക്യാംപില്‍ ഭക്ഷണമില്ല: കോടതി ഇടപെട്ടു

Published : 18th August 2018 | Posted By: kasim kzm

കൊച്ചി: ആലുവയിലെ ഒരു ദുരിതാശ്വാസ ക്യാംപില്‍ ഭക്ഷണവും സൗകര്യവുമില്ലെന്ന പരാതിയില്‍ ഹൈക്കോടതി ഇടപെട്ടു. പ്രശ്‌നം പരിഹരിച്ച് ഉച്ചയ്ക്ക് റൂറല്‍ എസ്പി ഡിവിഷന്‍ ബെഞ്ചിന് റിപോര്‍ട്ട് നല്‍കി. ആലുവ യുസി കോളജിലും മംഗലപ്പുഴ പാലത്തിനുമിടയിലെ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയിലെ ക്യാംപിലും ഭക്ഷണവും സൗകര്യങ്ങളുമില്ലെന്നായിരുന്നു പരാതി. പ്രളയദുരന്തത്തെ തുടര്‍ന്നുണ്ടായ കനത്ത നാശവും രക്ഷാപ്രവര്‍ത്തനത്തിനു മതിയായ ജീവനക്കാര്‍ ഇല്ലെന്നതും കണക്കിലെടുത്താണ് ഡിവിഷന്‍ ബെഞ്ച് ഈ പ്രശ്‌നം സ്വമേധയാ പരിഗണിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss