|    Nov 18 Sun, 2018 3:26 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ദുരിതാശ്വാസ ക്യാംപില്‍നിന്ന് മടങ്ങിയയാള്‍ ട്രെയിന്‍ തട്ടി മരിച്ചു

Published : 22nd August 2018 | Posted By: kasim kzm

കോട്ടയം: ദുരിതാശ്വാസ ക്യാംപില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയയാളെ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. സംക്രാന്തി പുല്ലത്തില്‍ ജലീല്‍ (52) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ അഞ്ചിനും ആറിനുമിടയിലായിരുന്നു സംഭവം. വീട്ടില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് മൂന്നുദിവസമായി സംക്രാന്തി എസ്എന്‍എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലായിരുന്നു താമസം. ഭാര്യ: സഫിയ. മക്കള്‍: സജീദ്, സജനാമോള്‍, ഷഹ്്‌നാസ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss