|    Sep 22 Sat, 2018 6:25 am
FLASH NEWS

ദുരിതാശ്വാസ ക്യാംപിലെ അന്തേവാസികള്‍ വീടുകളിലേക്ക് മടങ്ങി

Published : 22nd August 2018 | Posted By: kasim kzm

നാദാപുരം: ഉരുള്‍പൊട്ടലും മണ്ണിടിച്ചലിലും വീടുകളില്‍ നിന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ വീടുകളിലേക്ക് മടങ്ങി. വിലങ്ങാട് അഞ്ചിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിച്ചത്.പാലൂര്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍,അടുപ്പില്‍ കോളനി സാംസ്‌കാരിക നിലയം,സെന്റ് ജോര്‍ജ്ജ് ഫെറോന ചര്‍ച്ച് പാരിഷ് ഹാള്‍,മഞ്ഞക്കുന്ന് പാരിഷ് ഹാള്‍, എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരാണ് വീടുകളിലേക്ക് തിരിച്ച് പോയത്.വായാട് കോളനി സാംസ്‌കാരിക നിലയത്തിലെ ക്യാമ്പിലുളളവര്‍ ഇന്ന് വീടുകളിലേക്ക് തിരിച്ച് പോകുമെന്ന് അദികൃതര്‍ പറഞ്ഞു.ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് പോയവര്‍ക്കുളള ഭക്ഷണ സാധനങ്ങള്‍ ചൊവ്വാഴ്ചയും റവന്യൂ അധികൃതര്‍ എത്തിച്ച് കൊടുത്തു.ഡപ്യൂട്ടി തഹസില്‍ദാര്‍ ഇ വി സോമന്‍, വി എം പ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് വിലങ്ങാട് ഭക്ഷണ സാധനങ്ങള്‍ എത്തിച്ച് നല്‍കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss