|    Sep 19 Wed, 2018 2:17 pm
FLASH NEWS
Home   >  Kerala   >  

ദുരിതാശ്വാസ കാമ്പുകളിലേക്ക് ഭക്ഷ്യവസ്തുക്കള്‍ മാവേലി സ്‌റ്റോറില്‍ നിന്നു ലഭിക്കും

Published : 17th August 2018 | Posted By: G.A.G

തിരുവനന്തപുരം : പ്രളയദുരിതാശ്വാസ കാമ്പുകളിലേക്ക് ആവശ്യത്തിനുള്ള അരിയും പലവ്യഞ്ജനങ്ങള്‍ക്കും തൊട്ടടുത്ത മാവേലി സ്‌റ്റോറുകളില്‍ സമീപിക്കാവുന്നതാണെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു.
ക്യാമ്പുകളുടെ ചുമതലയുള്ള വില്ലേജ് ആഫീസര്‍ നല്‍കുന്ന ലിസ്റ്റ് പ്രകാരം സാധനങ്ങള്‍ നല്‍കുവാന്‍ ബന്ധപ്പെട്ട മാവേലി സ്‌റ്റോര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആവശ്യത്തിന് ഉള്ള സാധനങ്ങള്‍ എല്ലാ മാവേലി സ്‌റ്റോറുകളിലും എത്തിച്ചു നല്‍കുവാന്‍ ഗോഡൗണ്‍ ചുമതലയുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss