|    Nov 13 Tue, 2018 7:58 am
FLASH NEWS
Home   >  Kerala   >  

ദുരിതാശ്വാസത്തിന് ഹാള്‍ തരില്ലെന്ന് ബാര്‍ അസോസിയേഷന്‍; കലക്ടര്‍ പൂട്ട് പൊളിച്ചു

Published : 19th August 2018 | Posted By: afsal ph


തൃശൂര്‍: ദുരിതാശ്വാസ ക്യാംപുകളിലേക്ക് കൊണ്ടുപോകാനുള്ള അവശ്യ വസ്തുക്കള്‍ സൂക്ഷിക്കാന്‍ ബാര്‍ ആസോസിയേഷന്‍ ഹാള്‍ വിട്ടുകൊടുത്തില്ല. പല തവണ ആവശ്യപ്പെട്ടിട്ടും വിട്ടുകൊടുക്കാതിരുന്നതോടെ തൃശൂര്‍ കലക്്ടര്‍ ടി വി അനുപമ ഇടപെട്ട് ഹാളിന്റെ പൂട്ട് പൊളിച്ചു. കലക്ടറേറ്റില്‍ ദുരിതാശ്വാസ ക്യാംപുകളിലേക്കു കൊണ്ടുപോകാന്‍ എത്തിച്ച വസ്തുക്കള്‍ സൂക്ഷിക്കാനാണ് അഭിഭാഷകരുടെ സംഘടനയായ ബാര്‍ അസോസിയേഷന്‍ ഹാള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ഹാള്‍ തുറന്ന് കൊടുക്കാന്‍ തയ്യാറായില്ല. ഇതോടെ പൂട്ട് പൊളിക്കാന്‍ കലക്്ടര്‍ ഉത്തരവിടുകയായിരുന്നു. അരിയും മറ്റും സൂക്ഷിച്ചശേഷം കലക്ടര്‍ വേറെ താഴിട്ടുപൂട്ടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss