|    Nov 20 Tue, 2018 5:38 pm
FLASH NEWS

ദുരിതാശ്വാസത്തിന്റെ മറവില്‍ കട കൊള്ളയടിച്ചെന്ന് ആരോപണം

Published : 24th August 2018 | Posted By: kasim kzm

പൊന്നാനി: ചമ്രവട്ടം പുറത്തൂരില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ഒരു സംഘം കട കൊള്ളയടിച്ചതായി കടയുടമ ആരോപിച്ചു. തിരുര്‍ താലൂക്കില്‍ ഏറ്റവും അധികം പ്രളയക്കെടുതി ബാധിച്ച പഞ്ചായത്താണ് പുറത്തൂര്‍ പഞ്ചായത്ത്.പ്രളയക്കെടുതി മൂലം തീര്‍ത്തും ഒറ്റപ്പെട്ടുപോയി പുറത്തൂരില്‍ നാടിനെയും നാട്ടുകാരെയും രക്ഷിക്കാന്‍ കൈമെയ് മറന്നെല്ലാവരും ഒറ്റക്കെട്ടായി രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്നു. ഇതിനിടയില്‍ കാവിലക്കാടിലെ ഒരു കൂട്ടം സിപിഎം പ്രവര്‍ത്തകര്‍ കാവിലക്കാടില്‍ സൂപ്പര്‍ മാര്‍ക്കറ്റ് കൊള്ളയടിച്ചെന്നാണ് ആരോപണം. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി കാവിലക്കാട് പുറത്തൂര്‍ റോഡിലെ സൂപ്പര്‍ മാര്‍ക്കറ്റിന്റെ പൂട്ട് പൊളിച്ചു അകത്തു കയറിയ സംഘം 1,50,000 രൂപ വിലമതിക്കുന്ന സാധനങ്ങള്‍ കൊള്ളയടിച്ചു. വെള്ളമിറങ്ങി കടക്കാരന്‍ കടതുറന്നപ്പോഴാണ്— സാധനങ്ങള്‍ നഷ്ട്ടപ്പെട്ട വിവരം അറിയുന്നത്. കുറച്ചു കഴിഞ്ഞ് സിപിഎം പ്രവര്‍ത്തകര്‍ കടയിലേയ്ക്കു വന്ന്് ഞങ്ങള്‍ കുറച്ചു സാധങ്ങള്‍ എടുത്തിട്ടുണ്ട്. ദുരിതാശ്വാസ ക്യാംപിലേയ്്ക്കാണ് അതുകൊണ്ട് പോയതെന്ന് ഉടമയോട് പറയുകയായിരുന്നു. ക്യാംപില്‍ കൊടുത്തതിന്റ ലിസ്റ്റ് കാണിച്ചു തരാന്‍ കടയുടമ ആവശ്യപ്പെട്ടപ്പോള്‍ 2000 രൂപയില്‍ താഴെ വരുന്ന ലിസ്റ്റാണ് സിപിഎം പ്രവര്‍ത്തകര്‍ കടക്കാരനു നല്‍കിയത്. ഇതില്‍ നിന്ന് കൊള്ളയടിച്ച 1,50,000 രൂപയുടെ സാധനങ്ങള്‍ ദുരിതാശ്വാസ ക്യാംപിലും എത്തിയിട്ടില്ലെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞതെന്ന് കടയുടമ പറയുന്നു. അങ്ങനെയെങ്കില്‍ കൊള്ളയടിച്ച മുതലുകള്‍ സിപിഎം പ്രവര്‍ത്തകര്‍ എന്ത് ചെയ്തുവെന്നാണ് കടയുടമയുടെ ചോദ്യം. ഭീഷണിമൂലം പോലിസില്‍ പരാതി നല്‍കാന്‍ മടിക്കുകയാണ് കടയുടമ.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss