|    Jul 17 Tue, 2018 3:30 pm
FLASH NEWS

ദുരിതാശ്വസ പ്രവര്‍ത്തനം: പോലിസിന്റെ സേവനം പ്രശംസ പിടിച്ച് പറ്റി

Published : 2nd December 2017 | Posted By: kasim kzm

പള്ളുരുത്തി: ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ കണ്ണമാലി പോലിസിന്റെ സേവനം ഏറെ മാതൃകാപരം.
ചെല്ലാനത്ത് കടല്‍ക്ഷോഭം രൂക്ഷമായതോടെ പ്രദേശത്തെ വീടുകളിലേക്ക് വെള്ളം കയറി. പുലര്‍ച്ചെ രണ്ട് മണിയോടെ തുടങ്ങിയ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് പലരും വീട് വിട്ട് പോവുകയും കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രദേശത്തുള്ളവരെയെല്ലാം ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയിരിന്നു. ഇതിന് ശേഷം കണ്ണമാലി പോലിസ് വീടുകളില്‍ പരിശോധന നടത്തുന്നതിനിടെയാണ് നടക്കാന്‍ കഴിയാത്ത അവസ്ഥയില്‍ പള്ളിത്തോട് സ്വദേശിയായ ആന്റണി (65)യെ വീടിനുള്ളിലകപ്പെട്ട നിലയില്‍ കണ്ടത്. വീട് വിട്ട് ഇറങ്ങാന്‍ തയ്യാറാകാതിരിന്ന വൃദ്ധനെ കണ്ണമാലി സ്‌റ്റേഷനിലെ പോലിസുകാരനായ ആന്‍ഡ്രുസ് തോളിലേറ്റുകയായിരുന്നു. റോഡ് വരെ കൊണ്ട് പോവുകയും അവിടെ നിന്ന് ജീപ്പില്‍ കയറ്റി ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss