|    Dec 17 Mon, 2018 1:32 pm
FLASH NEWS

ദുരിതമൊഴിയാതെ വീടുകള്‍

Published : 22nd August 2018 | Posted By: kasim kzm

തേഞ്ഞിപ്പലം: വീടുകളില്‍ നിന്നു വെള്ളമിറങ്ങിയെങ്കിലും നഷ്ടങ്ങളുടെ ആധിയിലാണ് പലരും. ചെളി നിറഞ്ഞ വീടുകളില്‍ ശുചീകരണത്തിന് പലയിടത്തും സന്നദ്ധ പ്രവര്‍ത്തര്‍ സഹായത്തിനെത്തിയത് ആശ്വാസമായി. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പലതും നഷ്ടപ്പെട്ട കാഴ്ചയാണ് പലയിടത്തും. പറമ്പില്‍ കൂട്ടിയിട്ട തേങ്ങകള്‍ ഒഴുകിപ്പോയവരുണ്ട്. വീട്ടുസാധനങ്ങള്‍ വെള്ളം കയറി നശിച്ചവരുണ്ട്. മാതാപ്പുഴ കടവില്‍ പുഴയ്്ക്കു കുറുകെ വലിച്ച എച്ച്ഡി വൈദ്യുതി ലൈനിന്റെ കാലുകള്‍ ചെരിഞ്ഞ നിലയിലാണ്. തേഞ്ഞിപ്പലം പഞ്ചായത്ത് അധികൃതര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്്ക്കു ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. പെരുവള്ളൂര്‍ പഞ്ചായത്തില്‍ കെട്ടിട നിര്‍മാണ പ്രവൃത്തികള്‍ താല്‍ക്കാലികമായി നിരോധിച്ചു. വള്ളിക്കുന്ന് മണ്ഡലത്തില്‍ 11 ദുരിതാശ്വാസ ക്യാംപുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. എല്ലാവരും വീടുകളിലേയ്ക്കു മടങ്ങി. ചേലേമ്പ്രയിലെ ചേലൂപാടത്തെ സ്വകാര്യ ക്യാംപിലുള്ളവര്‍ക്ക് പെട്ടെന്ന് മടങ്ങാനാവില്ല. ചേന മലയ്്ക്കു താഴെ താമസിക്കുന്നവര്‍ മലയിടിച്ചില്‍ ഭീഷണിയെ തുടര്‍ന്നാണ് ക്യാംപിലേയ്്ക്ക് താമസം മാറ്റിയിരുന്നത്. എസ്ഡിപിഐ വള്ളിക്കുന്ന് ആര്‍ജി ടീം കുന്നത്ത് പറമ്പ്, കുണ്ടങ്കടവ്,ചുഴലി എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. നിരവധി വീടുകള്‍ ശുചീകരിച്ചു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറോളം പ്രവര്‍ത്തകര്‍ പങ്ക് ചേര്‍ന്നു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം വിവിധ പ്രദേശങ്ങളിലെ ദുരിതബാധിതര്‍ക്ക് ഭക്ഷണക്കിറ്റും നല്‍കി. മണ്ഡലം പ്രസിഡന്റ് മസ്തഫ പാമങ്ങാടന്‍, സെക്രട്ടറി മജീദ് വെളിമുക്ക്, മുസ്തഫ തുടിശ്ശേരി, കബീര്‍ പൂക്കാടന്‍, ശറഫുമുട്ടിച്ചിറ, ശിഹാബ് ചേളാരി, സി കെ ലത്തീഫ്, അല്‍ത്താഫ് നേതൃത്വം നല്‍കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss