|    Dec 17 Mon, 2018 12:38 pm
FLASH NEWS

ദുരിതമേഖലയില്‍ കൈത്താങ്ങായി എസ്ഡിപിഐ പ്രവര്‍ത്തകര്‍

Published : 22nd August 2018 | Posted By: kasim kzm

മലപ്പുറം: മഴ ദുരിതം വിതച്ച പ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് ഏറെ സഹായകമായി എസ്ഡിപിഐ റെസ്‌ക്യൂ ടീം. മലപ്പുറം മണ്ഡലത്തില്‍ മഴ ഏറെ നാശം വിതച്ച ചെമ്മങ്കടവ്, പട്ടര്‍കടവ്, കിഴക്കേ തല, മുണ്ടിപറമ്പ് മേഖകള്‍ക്കിലാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ വീടുകള്‍ വൃത്തിയാക്കുന്നതിനും സ്‌കൂളുകളും പള്ളികളും മദ്‌റസസകളും പ്രവര്‍ത്തന യോഗ്യമാക്കുകയും ചെയ്യാന്‍ കര്‍മ്മ രംഗത്തുള്ളത് ചെമ്മങ്കടവിലെ ജുമാമസ്ജിദ് കഴിഞ്ഞ ദിവസമാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കഌന്‍ ചെയ്യുകയും ആരാധനകള്‍ പുനസ്ഥാപിക്കാന്‍ പറ്റുന്ന രൂപത്തില്‍ ആക്കുകയും ചെയ്തത്. പള്ളിയുടെ താഴ്ഭാഗം ഏകദേശം വെള്ളത്തില്‍ മുങ്ങിയിരുന്നു. നൂറുല്‍ ഹുദാ മദ്‌റസയിലും വെള്ളം കയറി പൂര്‍ണമായും പ്രവര്‍ത്തന രഹിതമായിരുന്നു. അവിടെയും ചെമ്മങ്കടവ് എഎംഎല്‍പി സ്‌കൂളുകളും പ്രവര്‍ത്തകര്‍ പൂര്‍ണമായും ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ കഌന്‍ ചെയ്യുകയും പ്രവര്‍ത്തന യോഗ്യമാക്കുകയും ചെയ്തത് നാട്ടുകാരുടെ പ്രശംസ പിടിച്ചു പറ്റി. മലപ്പുറം മുന്‍സിപ്പല്‍ പരിധിയിലെ ചെമ്മങ്കടവ്, പട്ടര്‍കടവ്, കിഴക്കേ തല, മുണ്ട് പറമ്പ് മേഖലകളിലെ വെള്ളം കയറിയ വീടുകള്‍ വൃത്തിയാക്കുന്നതിനും ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ നന്നാക്കുന്നതിനും എസ്ഡിപിഐ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങികാലവര്‍ഷം ശക്തിയാര്ജിച്ച സമയത്ത് പ്രത്യേകമായി ടീം ഉണ്ടാക്കി റെസ്‌ക്യൂ പ്രവര്‍ത്തനങ്ങള്‍ക് നേതൃത്വം നല്‍കിയത് നേരത്തെ തന്നെ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. മൊറയൂര്‍, പൂക്കോട്ടൂര്‍, പുല്പറ്റ, ആനക്കയം, കോഡൂര്‍ എന്നിവിടങ്ങളില്‍ എസ്ഡിപിഐ റെസ്‌ക്യൂ ടീം സജീവമായി കര്‍മ്മ രംഗത്തുണ്ടായിരുന്നു. ആദ്യ ഘട്ടത്തില്‍ തെക്കന്‍ കേരളത്തിലേക്കും പിന്നീട് വയനാട്ടിലേക്കും 10 ടണ്ണിന് മുകളില്‍ സാധനങ്ങളാണ് ഓരോ പ്രദേശങ്ങളില്‍ നിന്നും സമഹരിച്ചത്. മലപ്പുറത്തെ വിവിധ മേഖലകളില്‍ 10000 ലിറ്ററോളം കുടിവെള്ളവും പാര്‍ട്ടി പ്രവര്‍ത്തകര്‍ വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് നിഷാദ് , സെക്രട്ടറി എം ടി മുഹമ്മദ്, മജീദ് മേല്‍മുറി, ഇബ്രാഹീം പുല്‍പറ്റ, മറ്റു മുന്‍സിപ്പല്‍, പഞ്ചായത്തു ഭാരവാഹികളായ ആത്തിഫ്, കെ കെ സാദിഖലി, കെ ടി അബൂബക്കര്‍, നസറുദ്ധീന്‍ ബാവ, മന്‍സൂര്‍ കോഡൂര്‍, ആനസ്സന്‍ അബൂബക്കര്‍, സല്‍മാന്‍ പൂക്കോട്ടൂര്‍, റഷീദ് പുല്‍പറ്റ എന്നിവരുടെ കീഴിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചു അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss