|    Jul 21 Sat, 2018 5:23 am
FLASH NEWS

ദുരിതമേഖലയില്‍ കൈത്താങ്ങായി അഗ്നിശമന സേന

Published : 15th September 2017 | Posted By: fsq

 

പീരുമേട്: പീരുമേട്ടിലും പരിസരത്തും വ്യാപക നാശമുണ്ടായപ്പോള്‍ രാവുംപകലുമില്ലാതെ സഹായവുമായി ഓടിയെത്തി ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായത് അഗ്‌നിശമന സേനാംഗങ്ങള്‍. അറു മണിക്കൂറോളം തുടര്‍ച്ചയായി ചെയ്ത മഴയില്‍ രാത്രി 8 മണിയോടെയാണ് ദേശീയപാതയില്‍ കുട്ടിക്കാനത്ത് മരം കടപുഴകി റോഡിലേക്ക് വീണത്. ഉടന്‍ തന്നെ അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്ത് എത്തി. പൂര്‍ണമായും മഴയില്‍ കുളിച്ചു നിന്നാണ് സേനാംഗങ്ങള്‍ മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. ഇതിനിടയിലാണ് പീരുമേട് വാരിക്കാടന്‍ വളവില്‍ മണ്ണിടിഞ്ഞ് വീണതായി ഫോണ്‍ സന്ദേശം ലഭിച്ചത്. ഇതിനിടയില്‍ മത്തായി കൊക്കയില്‍ മണ്ണിടിഞ്ഞതായി അറിയിപ്പ് വന്നു. പിന്നീട് സംഘങ്ങളായി തിരിഞ്ഞ് ക നത്ത മഴ വക വെയ്ക്കാതെ സ്ഥലത്തെത്തി തടസങ്ങള്‍ നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു.രാത്രി 11 മണിയോടെ ദേശിയ പാതയിലെ വെള്ളക്കെട്ടില്‍ നിറയെ യാത്രക്കാരുമായി കുടുങ്ങി ബസ്‌കിടക്കുന്ന വിവരം ലഭിച്ചത്.ഉടന്‍ തന്നെ അങ്ങോട്ടേക്ക് പുറപ്പെട്ട സംഘം യാത്രക്കാരെ സുരക്ഷിതമായി മറ്റൊരു വാഹനത്തില്‍ കയറ്റി വിട്ടു. ഇതിനു ശേഷമാണ് സേനാംഗങ്ങള്‍ക്ക് വിശ്രമമായത്. എങ്കിലും മഴ തുടരുന്നതിനാല്‍ ഏതു നിമിഷവും സുരക്ഷാ ക്രമീകരണത്തിനായി സജ്ജമായിരിക്കുകയാണ് പീരുമേട് ഫയര്‍ ഫോഴ്‌സ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss