|    Sep 21 Fri, 2018 3:18 am
FLASH NEWS

ദുരിതമേഖലകളില്‍ ആശ്വാസമായി എസ്ഡിപിഐ

Published : 15th August 2018 | Posted By: kasim kzm

ഇടുക്കി: മഴക്കെടുതിമൂലം ദുരിതം പേറുന്ന മേഖലകളിലും കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്ന ക്യാംപുകളിലും ആശ്വാസമായി എസ്ഡിപിഐ പ്രവര്‍ത്തകര്‍. മഴക്കെടുതി മൂലം കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ഇടുക്കി, ദേവികുളം മണ്ഡലങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ ദിവസങ്ങളായി രാപ്പകലില്ലാതെ പണിയെടുക്കുകയാണ് പ്രവര്‍ത്തകര്‍. ക്യാംപുകളിലേക്കായി ഭക്ഷണം, വസ്ത്രം, മരുന്ന് തുടങ്ങി അവശ്യസാധനങ്ങളെല്ലാം എത്തിച്ചുവരുന്നു.
കുടുംബങ്ങള്‍ക്കും മറ്റും തണുപ്പിനെ അകറ്റാനും ധരിക്കാനും ആവശ്യമായ സെറ്റര്‍, പുതപ്പ്, തുടങ്ങിയവയും എത്തിച്ചു നല്‍കുന്നുണ്ട്. കീരിത്തോട്, രാജമുടി, മുനിയറ, പണിക്കന്‍കുടി, കല്ലാര്‍കുട്ടി, അടിമാലി, മന്നാങ്കാല, കൂമ്പന്‍പാറ, വെള്ളത്തൂവല്‍ തുടങ്ങിയ മേഖലകളിലാണ് സഹായം എത്തിക്കുന്നത്. ഉടുമ്പന്‍ചോല, പീരുമേട്, ദേവികുളം തുടങ്ങിയ മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ ദുരിതബാധിതര്‍ക്കു എത്തിച്ചുനല്‍കാനായി സാമഗ്രികള്‍ ശേഖരിച്ചു. എസ്ഡിപിഐ തേനി ജില്ലാ പ്രസിഡന്റ് അബൂബക്കര്‍, ടൗണ്‍ പ്രസിഡന്റ് ഹക്കീം തുടങ്ങിയവരുടെ നേതൃത്വത്തില്‍ ശേഖരിച്ചു ഭക്ഷണം, വസ്ത്രം തുടങ്ങിയവ ഇടുക്കി ജില്ലാ പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ മജീദ് ഏറ്റുവാങ്ങി. ഇവ വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് രാജു, ബ്ലോക്ക് മെംബര്‍ സുനിത തുടങ്ങിയവര്‍ക്കു കൈമാറി.
ഇവിടെ ഇടുക്കി മണ്ഡലം പ്രസിഡന്റ് അജയന്‍ കീരിത്തോട്, ഷിഹാബ് മുരിക്കാശ്ശേരി, ഹാരിസ്, നൗഷാദ് മുരിക്കാശ്ശേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇന്നലെ ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നിന്നു ശേഖരിച്ച സാധനങ്ങള്‍ മണ്ഡലം പ്രസിഡന്റ് പി എ മുഹമ്മദ് ഷറഫുദ്ദീന്‍, അമീന്‍, വി എം അയ്യൂബ് തുടങ്ങിയവര്‍ വിവിധ ക്യാംപുകള്‍ സന്ദര്‍ശിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss