|    Sep 21 Fri, 2018 1:37 am
FLASH NEWS

ദുരിതമനുഭവിക്കുന്നവര്‍ക്ക് കുടിവെള്ളവുമായി കോയമ്പത്തൂരിലെ വിദ്യാര്‍ഥി കൂട്ടായ്മ

Published : 20th August 2018 | Posted By: kasim kzm

കുന്നംകുളം: ദുരിതമനുഭവിക്കുന്നവര്‍ക്ക് കുടിവെള്ളവുമായി കോയമ്പത്തൂരിലെ വിദ്യാര്‍ത്ഥി കൂട്ടായ്മ കുന്നംകുളത്തെത്തി. കോയമ്പത്തൂരിലെ വിവിധ കലാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ കൂട്ടായ്മയാണ് നൂറ് കണക്കിന് കേയ്‌സ് കുടിവെള്ളവുമായി ദുരിതബാധിത ക്യാംപുകളിലേക്ക് പ്രയാണം നടത്തുന്നത്.
ആര്‍.വി.എസ് ഫ്രണ്ട്‌സ് എന്ന പേരിലാണ് ഇവര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇരുപത്തഞ്ച് പേരടങ്ങുന്ന സംഘമാണ് കുടിവെള്ള കേയ്‌സുകളുമായി നഗരസഭ കാര്യാലയത്തിലെത്തിയത്.
ചെയര്‍പേഴ്പണ്‍ സീതാ രവീന്ദ്രന്‍, സെക്രട്ടറി കെ.കെ.മനോജ്, നഗരസഭ മുന്‍ ചെയര്‍മാന്‍ പി.ജി.ജയപ്രകാശ്, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ മിഷ സെബാസ്ത്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘത്തെ സ്വീകരിച്ചു. നഗരസഭയിലെ ജീവനക്കാര്‍ക്കൊപ്പം കുടിവെള്ള കേയ്‌സുകള്‍ ഇറക്കി വെച്ച വിദ്യാര്‍ത്ഥികള്‍ അടുത്ത ദിവസം അത്യാവശ മരുന്നുകളുമായി വീണ്ടുമെത്തുമെന്നറിയിച്ചാണ് മടങ്ങിയത്. നാടിന്റെ കണ്ണിരൊപ്പാന്‍ എത്തിയ വിദ്യാര്‍ത്ഥികളെ ചെയര്‍പേഴ്‌സനും മറ്റ് ജനപ്രതിനിധികളും അഭിനന്ദിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss