|    Nov 14 Wed, 2018 2:30 am
FLASH NEWS

ദുരിതമകലാതെ കോഴിക്കോട്‌

Published : 19th August 2018 | Posted By: kasim kzm

കോഴിക്കോട്: ദുരിതപേമാരിക്ക്് ശമനമുണ്ടായെങ്കിലും പ്രളയം പ്രതിസന്ധിയിലാക്കിയവരുടെ ജീവിതം ക്യാംപുകളില്‍ തന്നെ തുടരുന്നു. ഓരോ ദുരിതാശ്വാസ ക്യാംപും പൊതുജനങ്ങളുടേയും ഉദ്യോഗസ്ഥ ജനപ്രതിനിധികളുടേയും മേല്‍നോട്ടത്തില്‍ കാര്യമായ പരിഭവങ്ങളില്ലാതെ ദിവസങ്ങള്‍ പിന്നിടുകയാണ്. ക്യാംപുകളിലേക്ക് ആവശ്യമുള്ള വസ്തുക്കള്‍ എത്തിക്കുന്നതിനായി ജില്ലാ ഭരണകൂടവും നിരവധി സന്നദ്ധ സംഘടനകളും തോളോടു തോള്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു വരികയാണ്.
വെള്ളം ഇറങ്ങിയ സ്ഥലങ്ങളിലെ വീടുകള്‍ വൃത്തിയാക്കുന്നതിനും സന്നദ്ധപ്രവര്‍ത്തകര്‍ മുന്നിലുണ്ട്. ജില്ലയില്‍ 44328 പേരാണ്് ദുരിതാശ്വാസ ക്യാംപുകളിലുള്ളത്്്. 92 വില്ലേജുകളിലായി 303 ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. 13700 കുടുംബങ്ങളില്‍ പെട്ട 44328 അംഗങ്ങള്‍ പേമാരിയുടെ ഭീതിപ്പെടുത്തുന്ന ഓര്‍മകളുമായി ക്യാംപുകളില്‍ കഴിയുന്നു.
കൊയിലാണ്ടി താലൂക്കില്‍ 28 വില്ലേജുകളിലായി 56 ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ 1714 കുടുംബങ്ങളില്‍ നിന്നായി 6042 ആളുകള്‍ താമസിക്കുന്നുണ്ട്. കൂരാച്ചുണ്ട്, നടുവണ്ണൂര്‍ എന്നിവിടങ്ങളില്‍ 2 വീടുകള്‍ തകര്‍ന്നു. വടകര താലൂക്കില്‍ 13 വില്ലേജുകളിലായി 31 ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നു. 824 കുടുംബങ്ങളില്‍ നിന്നും 3184 പേര്‍ താമസിക്കുന്നു. താമരശ്ശേരി താലൂക്കില്‍ 12 വില്ലേജില്‍ 29 കേന്ദ്രങ്ങളിലായി 1202 കുടുംബങ്ങള്‍ താമസിക്കുന്നു. 4064 പേരാണ് ഇവിടെ താമസിക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss