|    Dec 11 Tue, 2018 2:58 pm
FLASH NEWS

ദുരിതബാധിതര്‍ക്ക് സഹായവുമായി നഗരസഭയും

Published : 15th August 2018 | Posted By: kasim kzm

തിരുവനന്തപുരം: മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനായി തിരുവനന്തപുരം നഗരസഭയും. വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാംപുകളില്‍ താമസിക്കുന്നവരെ സഹായിക്കാനായി അവശ്യവസ്തുക്കള്‍ നഗരവാസികളില്‍ നിന്ന് ശേഖരിക്കാനാണ് നഗരസഭ ഉദ്ദേശിക്കുന്നത്.
തോര്‍ത്ത്, ലുങ്കി, മുണ്ട്, നൈറ്റി, ബെഡ്ഷീറ്റ്, റ്റീ ഷര്‍ട്ട്, അണ്ടര്‍ സ്—ക്കര്‍ട്ട്, നോട്ട് ബുക്ക്, പേന, പേസ്റ്റ്, ബ്രഷ്, ബാത്ത് സോപ്പ്, വാഷിംഗ് സോപ്പ്, ബക്കറ്റ്, സാനിട്ടറി നാപ്കിന്‍, അരി, പയര്‍, ഗോതമ്പ് പൊടി, പുട്ടുപൊടി, റവ, തേങ്ങ, വെളിച്ചെണ്ണ, തേയില, പഞ്ചസാര, മുളക്, ഉപ്പ്, ബിസ്—ക്കറ്റ് എന്നിവയാണ് ശേഖരിക്കുന്നത്. പുതിയ സാധനങ്ങള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ.
പാളയത്തെ കോര്‍പറേഷന്‍ ഓഫിസ്, പുത്തരിക്കണ്ടം മൈതാനം, ജഗതി മൈതാനം, കഴക്കൂട്ടം വാര്‍ഡ് കമ്മിറ്റി ഓഫിസിനു സമീപം, ചാക്ക വൈഎംഎക്ക് സമീപം, ശാസ്തമംഗലം, വഞ്ചിയൂര്‍, ഉള്ളൂര്‍, സ്റ്റാച്യൂ ജങ്ഷനുകള്‍, വട്ടിയൂര്‍കാവ് വാര്‍ഡ് കമ്മിറ്റി ഓഫിസിന് സമീപം, പേരൂര്‍ക്കട സോപാനം ഷോപ്പിങ് കോംപ്ലക്—സിന് മുന്‍വശം, തിരുവല്ലം നഗരസഭ സോനല്‍ ഓഫിസിന് സമീപം, തമ്പാനൂര്‍ ചൈത്രം ഹോട്ടലിന് എതിര്‍വശം, പാപ്പനംകോട് ശ്രീചിത്രാ എന്‍ജിനീയറിങ് കോളജിന് മുന്‍വശം, വിഴിഞ്ഞം, ശ്രീകാര്യം ജങ്ഷനുകള്‍ എന്നിവിടങ്ങളില്‍ 17, 18 ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് ആഞ്ചുവരെയും 19ന് രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയും കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും.
പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് മേയര്‍ വികെ പ്രശാന്ത് അഭ്യര്‍ഥിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss