|    Sep 23 Sun, 2018 8:57 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദുരിതബാധിതരുടെ വസ്തുക്കള്‍ മോഷ്ടിക്കാന്‍ ശ്രമം; ബിജെപി പ്രവര്‍ത്തകന്‍ പിടിയില്‍

Published : 31st August 2018 | Posted By: kasim kzm

അമ്പലപ്പുഴ: ദുരിതബാധിതര്‍ക്കായി സൂക്ഷിച്ചിരുന്ന അവശ്യസാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകനെ പോലിസ് അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ കോമന കൃഷ്ണകൃപയില്‍ രാജീവ് പൈ (65)യെയാണ് അമ്പലപ്പുഴ എസ്‌ഐ എം പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
പുറക്കാട് പഞ്ചായത്തിലെ വിവിധ ക്യാംപുകളില്‍ വിതരണം ചെയ്യുന്നതിനു പുറക്കാട് ശ്രീ വേണുഗോപാല ദേവസ്വത്തിന്റെ കീഴിലെ രണ്ട് കടമുറികളിലായി സൂക്ഷിച്ചിരുന്ന അവശ്യസാധനങ്ങളാണു കഴിഞ്ഞ രാത്രി ഇയാള്‍ കവര്‍ന്നെടുക്കാന്‍ ശ്രമിച്ചത്.
അഞ്ചു ചാക്ക് അരി, ഒരു ചാക്ക് ചെറുപയര്‍, ഒരു ചാക്ക് ഉഴുന്ന്, ഒരു ചാക്ക് പാല്‍പ്പൊടി എന്നിവയും സ്‌റ്റേഷനറി സാധനങ്ങളുമാണ് പുറക്കാട്ടെ ശ്രീവേണുഗോപാല ദേവസ്വം മാനേജര്‍ കൂടിയായ രാജീവ് പൈ മോഷ്ടിച്ചു കടത്തിയത്. ബുധനാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. ക്ഷേത്രത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ സഹായത്തോടെ രാജീവ്‌പൈ സമീപത്തെ ബന്ധുവിന്റെ വീട്ടിലേക്കു സാധനങ്ങള്‍ തലച്ചുമടായി മാറ്റുകയായിരുന്നു. സംശയം തോന്നിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വിവരം സിപിഎം പുറക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ അറിയിച്ചു. തുടര്‍ന്ന് ചോദ്യംചെയ്തപ്പോള്‍ ദേവസ്വത്തിന്റെ സാധനങ്ങളാണെന്നു പറഞ്ഞു തടിതപ്പാന്‍ ശ്രമിച്ചു. ഇതിനിടെ കൂടുതല്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പോലിസുമെത്തിയതോടെ കളവ് വെളിച്ചത്താവുകയായിരുന്നു.
ചോദ്യംചെയ്യലില്‍ പുറക്കാട് വില്ലേജിലെ ജീവനക്കാരന്റെ അറിവോടെയാണു സാധനങ്ങള്‍ മോഷ്ടിച്ചതെന്ന് ഇയാള്‍ സമ്മതിച്ചു. മോഷണത്തില്‍ വില്ലേജിലെ ഫീല്‍ഡ് അസിസ്റ്റന്റും തകഴി സ്വദേശിയുമായ സന്തോഷിന്റെ പങ്കു വ്യക്തമായതോടെ ഇയാളെ പിടികൂടുന്നതിനുള്ള ശ്രമമാരംഭിച്ചു. ബന്ധുക്കള്‍ തമ്മിലുള്ള അടിപിടി ക്കേസില്‍ പ്രതിയായ സന്തോഷ് ഒളിവിലാണന്ന് എസ്‌ഐ അറിയിച്ചു.
എന്നാല്‍ ദിവസങ്ങള്‍ക്കു മുമ്പും ഇത്തരത്തില്‍ ഇവിടെ നിന്നു ചാക്കുകണക്കിന് സാധനങ്ങള്‍ കടത്തുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുെണ്ടന്നു സമീപവാസികള്‍ പറഞ്ഞു. സന്തോഷിനെ ഉടന്‍ പിടികൂടുമെന്നും കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും എസ്‌ഐ പറഞ്ഞു. അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ രാജീവ്‌പൈയെ റിമാന്‍ഡ് ചെയ്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss