|    Dec 10 Mon, 2018 4:49 pm
FLASH NEWS

ദുരിതബാധിതന് കുടിവെള്ളം നിഷേധിച്ച് പഞ്ചായത്ത് സെക്രട്ടറി

Published : 31st August 2018 | Posted By: kasim kzm

മാള: കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത മഹാപ്രളയത്തിന്റെ ഇരയ്ക്ക് കുടിവെള്ളം നിഷേധിച്ച് പഞ്ചായത്ത് സെക്രട്ടറി. കുഴൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ് കൊച്ചുകടവുകാരന് കുടിവെള്ളം നിഷേധിച്ചത്. കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫീസിലാണ് കടുത്ത ദുരിതം അനുഭവിക്കുന്നയാള്‍ക്ക് വെള്ളം നല്‍കാതിരുന്നത്.
ജില്ലയിലെ തന്നെ ഏറ്റവും താഴ്ന്ന പ്രദേശമായ കൊച്ചുകടവിലെ കിണറുകള്‍ പ്രളയത്തെ തുടര്‍ന്ന് മലിനമായിരുന്നു. ഇപ്പോഴും ഈയവസ്ഥക്ക് വലിയ വ്യത്യാസമില്ല. ഇതിനാലാണ് സെക്രട്ടറിയുടെ മുറിയിലെത്തി പൊതുപ്രവര്‍ത്തകനായ വ്യക്തി കുടിവെള്ളം ചോദിച്ചത്. ഇതിന് മറുപടിയായി സെക്രട്ടറി പറഞ്ഞത് ശേഖരിച്ചുവെച്ചിരിക്കുന്ന വെള്ളം അത്തരത്തില്‍ കൊടുക്കാനാകില്ലെന്നാണ്.
ജലനിധി വാഹനത്തില്‍ വെള്ളമെത്തിക്കുന്നുണ്ടെന്നും റോഡില്‍ പാത്രങ്ങള്‍ വെച്ചാല്‍ വെള്ളം ലഭിക്കുമെന്നും സെക്രട്ടറി പറഞ്ഞു. വ്യക്തികള്‍ക്ക് കൊടുക്കാനല്ല ക്യാംപുകളിലേക്കുള്ളതാണെന്നും സെക്രട്ടറി പറഞ്ഞിരുന്നു. അതേസമയം ഗ്രാമപഞ്ചായത്തില്‍ പ്രധാനമായും ശേഖരിക്കുന്നത് എരവത്തൂര്‍ എസ് കെ വി എല്‍ പി സ്‌കൂളിലാണ്.
ഇവിടെയാണെങ്കില്‍ സ്‌കൂളിലെ കിണറില്‍ നിന്നുമുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്. അതിരൂക്ഷമായ വെള്ളക്കെട്ടില്‍പെട്ട് വെള്ളം ശേഖരിക്കാവുന്ന പാത്രങ്ങളില്‍ ഭൂരിഭാഗവും നശിക്കുകയോ നഷ്ടപ്പെടുകയോ ചെയ്തിരിക്കയാണ്. തന്നെയല്ല റോഡിനടുത്തുള്ളവര്‍ക്കാണ് വാഹനത്തില്‍ വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഗുണം ലഭിക്കൂ.
ഗ്രാമപഞ്ചായത്തില്‍ സംസ്ഥാനത്തിന് പുറത്തുനിന്നു പോലുമെത്തുന്ന വന്‍തോതിലുള്ള ദുരിതാശ്വാസ സാമഗ്രികള്‍ യഥാര്‍ഥ അര്‍ഹരിലേക്ക് എത്തുന്നില്ലെന്ന ആക്ഷേപം വ്യാപകമാണ്. ദുരിതം അനുഭവിക്കുന്ന വ്യക്തിയെ നിര്‍ദ്ധാക്ഷിണ്ണ്യം അവഗണിച്ച സെക്രട്ടറിക്കെതിരെ നടപടി വേണമെന്നാണ് ഉയരുന്ന ആവശ്യം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss