|    Sep 22 Fri, 2017 10:05 am

ദുരിതക്കയത്തില്‍ ദിവസങ്ങള്‍ തള്ളിനീക്കി ജാനുവും കുടുംബവും

Published : 12th July 2016 | Posted By: SMR

നാദാപുരം: രോഗവും ജീവിത പ്രാരാബ്ദവും കാരണം അഞ്ചംഗ കുടുംബം ദുരിതത്തില്‍. ഇരിങ്ങണ്ണൂര്‍ പാലപറമ്പത്തെ ജാനുവും കുടുംബവുമാണ് നിത്യചെലവുകള്‍ക്ക് വഴി കാണാതെ പ്രയാസപ്പെടുന്നത്. അഞ്ചംഗകുടുംബത്തിന്റെ അത്താണി മാതാവ് ജാനുവായിരുന്നു. കൂലിപ്പണിയെടുത്താണ് ഇവര്‍ കുടുംബം പുലര്‍ത്തിയിരുന്നത്.ജാനുവിന്റെ മകന്‍ സുരേന്ദ്രന്‍ ചെറുപ്പത്തിലെ തെങ്ങില്‍നിന്ന് വീണു നട്ടെല്ല് തകര്‍ന്ന് കിടപ്പിലാണ്. രണ്ടാമത്തെ മകള്‍ സീന മനോരോഗിയുമാണ്.
വിധവയായ മറ്റൊരു മകള്‍ സ്വന്തം കുഞ്ഞിനെപ്പോലും വളര്‍ത്താന്‍ കഷ്ടപ്പെടുകയാണ്. ഭര്‍ത്താവിന്റെ മരണത്തോടു കൂടി ഇവരും ഈ വീട്ടിലാണിപ്പോള്‍ താമസം. പിതാവിന്റെ മരണശേഷം അങ്ങേയറ്റം ദുരിതത്തിലാണ് ഈ കുടുംബം. യുവതരംഗ് ക്ലബ് പ്രവര്‍ത്തകരും സ്ഥലത്തെ ആശാ വര്‍ക്കറായ തങ്കമണിയില്‍ നിന്നു കിട്ടുന്ന സഹായം മാത്രമാണ് ഇവരുടെ ഏക ആശ്രയം. ആശാവര്‍ക്കര്‍മാരുടെ ശ്രമഫലമായി എടച്ചേരി പാലിയേറ്റീവ് മരുന്ന് നല്‍കുന്നുണ്ട്.
കുടിവെള്ളത്തിന് കിണര്‍ പോലും ഇല്ലാതെ ദുരിതംപേറുന്ന ഈ കുടുംബത്തിന്റെ റേഷന്‍കാര്‍ഡ് എപിഎല്‍് വിഭാഗത്തിലായതിനാല്‍ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളൊന്നും ഇവര്‍ക്ക് ലഭ്യവുമല്ല.
അയല്‍വാസികള്‍ ചേര്‍ന്ന് സഹായ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഫോണ്‍:9400631311, 904875371ഷന്‍ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 163500101006313. ഐഎഫ്എസ്‌സി 0001635

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക