|    Apr 23 Mon, 2018 11:17 pm
FLASH NEWS

ദുരിതം വിതച്ച് റബര്‍ കമ്പനിയിലെ മലിനജലം തോട്ടിലേക്ക്

Published : 5th October 2016 | Posted By: Abbasali tf

മുക്കം: സ്വകാര്യ റബര്‍ കമ്പനിയിലെ മാലിന്യം വന്‍തോതില്‍ തോട്ടിലേക്ക് ഒഴുക്കുന്നത് മൂലം നാട്ടുകാര്‍ ദുരിതത്തില്‍. കാരശ്ശേരി പന്നിമുക്കില്‍ പ്രവര്‍ത്തിക്കുന്ന ലാറ്റക്‌സ് കമ്പനിയിലെ മാലിന്യമാണ് വന്‍തോതില്‍ തോട്ടിലേക്ക് ഒഴുക്കിവിട്ടത്. കൊളമുണ്ടായി, വല്ലത്തായ്പാറ, ആക്കോട് ചാല്‍ തുടങ്ങിയ സ്ഥലങ്ങളിലൂടെ ഒഴുകുന്ന തോടിനെ ആശ്രയിച്ച് കഴിയുന്നത് നൂറ് കണക്കിന് കുടുംബങ്ങളാണ്. കുളിക്കാനും മറ്റ് പ്രാഥമിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന തോട്ടില്‍ മാലിന്യം തള്ളിയതിനെതിരേ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍. വെള്ളത്തിന് പാലിന്റെ നിറമായിട്ടുണ്ട്. നേരത്തെ കനത്ത മഴയുള്ളപ്പോഴായിരുന്നു മാലിന്യം ഒഴുക്കിവിട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ പകല്‍ സമയത്തും മാലിന്യം തള്ളിവിടുകയാണ്. തോട്ടിലെ വെള്ളം ഉപയോഗിച്ചവര്‍ക്ക് ചൊറിച്ചില്‍ അനുഭവപ്പെടുന്നതായും നാട്ടുകാര്‍ പറയുന്നു. തോടിനെ ആശ്രയിച്ച് നാലോളം കുടിവെള്ള പദ്ധതികളും നിലവിലുണ്ട്. മാത്രമല്ല തോടില്‍ ചെറിയ മല്‍സ്യങ്ങള്‍ ചത്തുപൊങ്ങാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ ആശങ്കയിലാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss