|    Sep 27 Wed, 2017 3:25 am
Home   >  Todays Paper  >  page 7  >  

ദുരഭിമാനക്കൊല; 18കാരിയെയും കാമുകനെയും വിഷംകൊടുത്തു കൊന്നു

Published : 12th December 2015 | Posted By: G.A.G

കര്‍ണമല്‍: ഹരിയാനയില്‍ 18കാരിയെയും കാമുകനെയും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വിഷംകൊടുത്തു കൊലപ്പെടുത്തി. ബോത്തി(18), കാമുകന്‍ സഞ്ജയ് (24) എന്നിവരാണു കൊല്ലപ്പെട്ടത്. ദുരഭിമാനമാണ് കൊലപാതകത്തിനു കാരണമെന്ന് കരുതുന്നു.കൊലപാതകവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് ദും സിങ്, സഹോദരന്‍ ഓം സിങ്, അമ്മാവന്‍ ജബ്‌സീര്‍ സിങ് എന്നിവര്‍ക്കെതിരേ പോലിസ് കേസെടുത്തു. ലോക്കല്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്നു പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇരുവരെയും തട്ടിക്കൊണ്ടുപോയി വിഷം കഴിപ്പിക്കുകയായിരുന്നു. പിന്നീട് ഇവരെ വഴിയില്‍ തള്ളി. പോലിസ് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക