|    Dec 19 Wed, 2018 12:39 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ദുരഭിമാനക്കൊല: എഎസ്‌ഐയും ഡ്രൈവറും കൈക്കൂലി വാങ്ങിയതായി സ്ഥിരീകരിച്ചു

Published : 1st June 2018 | Posted By: kasim kzm

കോട്ടയം: അക്രമിസംഘം കെവിനെ തട്ടിക്കൊണ്ടുപോവാന്‍ എത്തിയപ്പോള്‍ ഗാന്ധിനഗര്‍ എഎസ്‌ഐയും ഡ്രൈവറും സംഘത്തിന്റെ പക്കല്‍ നിന്നു കൈക്കൂലി വാങ്ങിയതായി സ്ഥിരീകരിച്ചു. എഎസ്‌ഐ ബിജുവിന്റെയും ഡ്രൈവര്‍ അജയകുമാറിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയതായി ഐജി വിജയ് സാഖറെ അറിയിച്ചു. ഇവരെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കെവിനെ തട്ടിക്കൊണ്ടുപോവാന്‍ എത്തിയ അക്രമിസംഘത്തില്‍ നിന്ന് നൈറ്റ് പട്രോളിങ് സംഘത്തിലുണ്ടായിരുന്ന എഎസ്‌ഐ ബിജുവും ഡ്രൈവര്‍ അജയകുമാറും രണ്ടായിരം രൂപ കൈക്കൂലി വാങ്ങിയതായി കേസന്വേഷണ ചുമതലയുള്ള ഐജി വിജയ് സാഖറെ പറഞ്ഞു. അതേസമയം, ഇവര്‍ക്ക് തട്ടിക്കൊണ്ടുപോവലിലോ കൊലപാതക ഗൂഢാലോചനയിലോ പങ്കുള്ളതായി നിലവില്‍ തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്നാണ് അറിയുന്നത്. പണം ഈടാക്കിയതു സംബന്ധിച്ച കേസ് വിജിലന്‍സിന് കൈമാറും.
പുലര്‍ച്ചെ നൈറ്റ് പട്രോളിങിനിടെ സംശയാസ്പദമായി കണ്ടെത്തിയ വാഹനങ്ങള്‍ പരിശോധിക്കുമ്പോഴാണ് സംഘം ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയത്. ഇതിനുശേഷമാണ് സംഘം കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss