|    Jun 20 Wed, 2018 9:46 am

ദുരഭിമാനക്കൊല: ഉത്തരവാദി കുത്തഴിഞ്ഞ പോലിസ് സേന- എന്‍ വേണു

Published : 30th May 2018 | Posted By: kasim kzm

കോഴിക്കോട്: കോട്ടയം പുനലൂരില്‍ പ്രണയ വിവാഹിതനായ കെവിന്‍ ജോസഫിന്റെ ക്രൂരമായ കൊലപാതകത്തില്‍ കേരളം ലജ്ജിച്ച് തല താഴ്ത്തുകയാണെന്നും കുത്തഴിഞ്ഞ പോലിസ് സേനയാണ് ഇതിന്റെ ഉത്തരവാദിയെന്നും ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍ വേണു പ്രസ്താവനയില്‍ പറഞ്ഞു.
വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളിലെ ഫ്യൂഡല്‍ വ്യവസ്ഥയില്‍ നടമാടുന്ന മനുഷ്യത്വരഹിതമായ ദുരഭിമാനക്കൊല കേരളത്തില്‍ നടന്നുവെന്നത് അത്യന്തം ഗൗരവമുള്ളതാണ്. കോടതി ഉത്തരവ് പ്രകാരം കെവിനും നീനുവിനും ഒന്നിച്ചു ജീവിക്കാനുള്ള നിയമ സംരക്ഷണം ഉണ്ടായിട്ടുപോലും കെവിനെ ബലമായി പിടിച്ചു കൊണ്ടു പോയി കൊന്നു തള്ളുന്നതു വരെ പോലിസ് അനങ്ങിയില്ലാ എന്നത് സേനയുടെ കുത്തഴിഞ്ഞ മുഖമാണ് പ്രകടമാക്കുന്നത്.
പോലിസ് സേനയില്‍ നടമാടുന്ന എല്ലാ ദുഷിച്ച പ്രവണതകളെയും ന്യായീകരിക്കുന്ന മുഖ്യമന്ത്രിക്ക് ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ കഴിയില്ല. പ്രതികള്‍ സിപിഎമ്മിന്റ പ്രധാന പ്രവര്‍ത്തകരായത് പാര്‍ട്ടിക്ക് ഇതിലുള്ള പങ്ക് വ്യക്തമാക്കിയിരിക്കുന്നു. പാര്‍ട്ടി ഘടകങ്ങള്‍ അതത് സ്ഥലത്തെ പോലിസ് സ്റ്റേഷനുകള്‍ ഭരിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ലോക്കപ്പ് കൊലപാതകങ്ങളാലും രാഷ്ട്രീയ കൊലപാതകങ്ങളാലും രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന പിണറായി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളില്‍ കെവിന്റെ ദുരഭിമാനക്കൊലയും കൂടി ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കുമെന്നും വേണു പ്രസ്താവനയില്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss