|    Sep 26 Tue, 2017 9:22 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ദുരഭിമാനം: പാകിസ്താനില്‍ സഹോദരിമാരെ കൊലപ്പെടുത്തി

Published : 1st August 2016 | Posted By: SMR

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ ദുരഭിമാനത്തിന്റെ പേരില്‍ സഹോദരന്‍ രണ്ടു സഹോദരിമാരെ വെടിവച്ചു കൊലപ്പെടുത്തി.
പഞ്ചാബ് പ്രവിശ്യയിലെ സര്‍ഗാന ഗ്രാമത്തിലാണു സംഭവം. ഇരുവരുടെയും വിവാഹം നടക്കാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെയാണ് കൊലപാതകമെന്ന് പോലിസ് പറഞ്ഞു. 20നും 25നും ഇടയില്‍ പ്രായമുള്ള കൊസര്‍, ഗുല്‍സര്‍ എന്നീ പെണ്‍കുട്ടികളാണു കൊല്ലപ്പെട്ടത്. സഹോദരനായ നാസിര്‍ ഹുസയ്‌നാണ് വെടിയുതിര്‍ത്തത്.
പിതാവ് അത്ത മുഹമ്മദിന്റെ പരാതിയില്‍ കേസെടുത്തതായി പോലിസ് വക്താവ് മെഹര്‍ റിയാസ് പറഞ്ഞു. രജപുത് വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടികളെ ഖാന്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് വിവാഹം ചെയ്തു കൊടുക്കാനുള്ള തീരുമാനമാണ് സഹോദരനെ ചൊടിപ്പിച്ചത്. കൊലപാതകത്തിനു പ്രേരിപ്പിച്ച മറ്റു രണ്ടു സഹോദരന്‍മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹുസയ്‌നു വേണ്ടി പോലിസ് തിരച്ചില്‍ നടത്തുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക