|    Aug 17 Fri, 2018 2:43 am
Home   >  Todays Paper  >  Page 5  >  

ദുരന്ത മേഖലയില്‍ സജീവമായി എസ്ഡിപിഐ

Published : 12th August 2018 | Posted By: kasim kzm

കോഴിക്കോട്: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സംസ്ഥാനവ്യാപകമായി ബഹുമുഖ സേവനങ്ങള്‍ നല്‍കി എസ്ഡിപിഐ പ്രവര്‍ത്തകര്‍ മാതൃകയായി. വയനാട്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ദുരന്തമേഖലയില്‍ എസ്ഡിപിഐ വോളന്റിയര്‍ സേനയുടെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നിറസാന്നിധ്യമായിരുന്നു. വിവിധ ജില്ലകളില്‍ നിന്നും എസ്ഡിപിഐ പ്രവര്‍ത്തകര്‍ രണ്ടാംഘട്ട വിഭവശേഖരണം നടത്തി ദുരന്തമേഖലകളിലും ദുരിതാശ്വാസ ക്യാംപുകളിലും വിതരണം ചെയ്തു. അരി, പഞ്ചസാര, ചായപ്പൊടി, കടല, പരിപ്പ്, ചെറുപയര്‍, പുട്ട്‌പൊടി, റവ, പുതുവസ്ത്രങ്ങള്‍, മരുന്നുകള്‍, മറ്റ് അവശ്യസാധനങ്ങള്‍ തുടങ്ങിയവ ശേഖരിച്ച് വിതരണം ചെയ്തു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്
എസ്‌കെഎസ്എസ്എഫ് കര്‍മസമിതി
കോഴിക്കോട്: മഴക്കെടുതിമൂലം പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് വേണ്ടി എസ്‌കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റി ആരംഭിച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക ജില്ലാ തലങ്ങളില്‍ നേതൃത്വം നല്‍കാന്‍ കര്‍മസമിതി രൂപീകരിച്ചു. വിവിധ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് രണ്ടു ദിവസത്തിനകം സഹായങ്ങള്‍ എത്തിക്കും. വയനാട് ജില്ലയിലേക്ക് 100 അംഗ പ്രത്യേക കര്‍മസേന ഇന്നുമുതല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. വിവിധ ജില്ലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വിഖായ വോളന്റിയര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചു. ദുരിതബാധിതര്‍ക്ക് ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യസാധനങ്ങളും എത്തിക്കാന്‍ ജില്ലാതലങ്ങളില്‍ ഭാരവാഹികള്‍ക്ക് പ്രത്യേക ചുമതല നല്‍കി.
ദേശീയ ദുരന്തമായി
പ്രഖ്യാപിക്കണം: എസ്‌വൈഎഫ്
കൊച്ചി: സംസ്ഥാനമൊട്ടാകെ മുമ്പൊന്നുമില്ലാത്ത വിധം കാലവര്‍ഷക്കെടുതി ദുരിതം വിതച്ചിരിക്കുകയാണ്. മരണസംഖ്യ ഉയരുകയും വീടുകളും കെട്ടിടങ്ങളും തകരുകയും പലയിടങ്ങളിലും റോഡ് ഗതാഗതം താറുമാറാവുകയും ചെയ്തു. ഈ സാഹചര്യത്തില്‍ പ്രകൃതിക്ഷോഭം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് എസ്‌വൈഎഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹാശിം ബാഫഖി തങ്ങളും ജനറല്‍ സെക്രട്ടറി ഇ പി അശ്‌റഫ് ബാഖവി കാളികാവും ആവശ്യപ്പെട്ടു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss