|    Nov 19 Mon, 2018 12:41 pm
FLASH NEWS

ദുരന്ത നിവാരണ അതോറിറ്റി അടിയന്തര യോഗം ചേര്‍ന്നു

Published : 12th August 2018 | Posted By: kasim kzm

കോഴിക്കോട്: താമരശേരി ചുരത്തില്‍ രണ്ടാം വളവില്‍ അപകട ഭീഷണിയിലുള്ള കെട്ടിടം പൊളിച്ച് നീക്കുന്നത് സംബന്ധിച്ച് പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
കുറ്റിയാടി ചുരത്തിലും വയനാട് ചുരത്തിലും അപകട സാധ്യതയുള്ള മേഖലകള്‍ സംബന്ധിച്ച് പരിശോധിച്ച് റിപോര്‍ട്ട് ചെയ്യുന്നതിനും യോഗത്തില്‍ മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍, എ കെ ശശീന്ദ്രന്‍ എന്നിവര്‍ നിര്‍ദേശം നല്‍കി. കുറ്റിയാടി ജലസേചന പദ്ധതിയുടെ കനാലുകള്‍ ചോര്‍ച്ചയുണ്ടാകാനുള്ള സാധ്യതകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍ദേശം നല്‍കി.
സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കി ഉദ്യോഗസ്ഥര്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങണം. സാങ്കേതികത്വം പറഞ്ഞു ദുരിത ബാധിതര്‍ക്കുള്ള സഹായം വൈകിപ്പിക്കരുതെന്നും മന്ത്രി രാമകൃഷ്ണന്‍ പറഞ്ഞു. ക്യാപുകളില്‍ താമസിക്കുന്നവര്‍ക്ക് എല്ലാ സഹായവും എത്തിക്കാന്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു. കുറ്റിയാടി, താമരശേരി, മുക്കം എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ച് സൈന്യം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നുണ്ട്. ജില്ലയിലെ 15 ദുരിതാശ്വാസ ക്യാംപുകളിലും ഭക്ഷണം, കുടിവെള്ളം, വൈദ്യ ശുശ്രൂഷ, മരുന്ന് എന്നിവയെല്ലാം ലഭ്യമാണ്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വിവിധ വകുപ്പു മേധാവികളുടെ 7 ടീമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ പ്രദേശങ്ങളില്‍ അനധികൃത കെട്ടിടങ്ങള്‍ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുമെന്നും ഉണ്ടെങ്കില്‍ കര്‍ശന നടപടി യെടുക്കുമെന്നും മന്ത്രി അറിയിച്ചു. ജില്ലാ കലക്ടര്‍ യു വി ജോസ്, സബ് കലക്ടര്‍ വി വിഘ്—നേശ്വരി, എഡിഎം ടി ജനില്‍ കുമാര്‍, അസി.കലക്ടര്‍ കെ എസ് അഞ്ജു,ദുരന്തനിവാരണ ഡപ്യൂട്ടി കലക്ടര്‍ എം റംല, സിറ്റി അസി കമ്മീഷണര്‍ കെ സുദര്‍ശന്‍, ആരോഗ്യകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ.നവീന്‍, കുറ്റിയാടി ഇറിഗേഷന്‍ എക്—സി.എഞ്ചിനീയര്‍ കെ.എം അലി, റൂറല്‍ ഡിവൈഎസ്പി എം സുബൈര്‍, ഡെ.ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് സെക്ഷന്‍ സൂപ്രണ്ട് സി മുരളീധരന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, കൊയിലാണ്ടി മൈനര്‍ ഇറിഗേഷന്‍ അസ്സി.എക്—സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ സദാശിവന്‍, ജില്ലാ ഫയര്‍ ഓഫീസര്‍ ടി രജീഷ്, അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി ബാബു പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss