|    Sep 19 Wed, 2018 8:27 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ദുരന്തമുഖത്ത് രക്ഷാദൗത്യവുമായി ഫയര്‍ ആന്റ് റെസ്‌ക്യൂ

Published : 13th August 2018 | Posted By: kasim kzm

തിരുവനന്തപുരം: മഴക്കെടുതിമൂലം കേരളം നേരിടുന്ന ദുരിതങ്ങളില്‍ രക്ഷാദൗത്യവുമായി കേരള ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസ് ജീവനക്കാര്‍. ദുരന്തമുണ്ടായ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം ഭൂരിഭാഗവും ഫയര്‍ ആന്റ് റെസ്‌ക്യൂ സഹായത്തോടെയായിരുന്നു. ഡയറക്ടര്‍ ജനറല്‍, ഡയറക്ടര്‍ ടെക്നിക്കല്‍ മുതലുള്ള ഉദ്യോഗസ്ഥര്‍ ഇപ്പോഴും കര്‍മമുഖത്താണ്. വെള്ളം കയറിയ മേഖലകളിലും മണ്ണിടിഞ്ഞ സ്ഥലങ്ങളിലും മരങ്ങള്‍ കടപുഴകിയ ഇടങ്ങളിലും ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗത്തിന്റെ സമയോചിതമായ ഇടപെടലാണ് അപകടങ്ങള്‍ കുറച്ചത്. മണ്ണിടിച്ചിലില്‍പ്പെട്ട 85 ഓളം പേരെയും വെള്ളപ്പൊക്കത്തില്‍പ്പെട്ട 55ഓളം പേരെയും ഫയര്‍ഫോഴ്‌സ് രക്ഷിച്ചു. 1250 ഓളം സ്ഥലങ്ങളില്‍ ഗതാഗതതടസ്സം നീക്കാനും ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗത്തിനായി. കൂടുതല്‍ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനവുമായി ജീവനക്കാര്‍ ഇപ്പോഴും സജീവമാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss