|    Oct 21 Sun, 2018 5:23 am
FLASH NEWS

ദുരന്തമുഖങ്ങളില്‍ ഇനി പെണ്‍സേനയും

Published : 2nd October 2018 | Posted By: kasim kzm

കോഴിക്കോട്: ദുരന്തമുഖങ്ങളില്‍ ഇനി കുടുംബശ്രീയുടെ പെണ്‍സേനയുടെ സേവനവും കരുത്തും കൈത്താങ്ങാവും. പിങ്ക് അലര്‍ട്ട് എന്ന പേരില്‍ 150 പേരടങ്ങുന്ന വനിതാ സന്നദ്ധ സേനയാണ് ദുരന്തനിവാരണ രംഗത്ത് പുതിയ കാല്‍വെപ്പിനൊരുങ്ങുന്നത്.
കോഴിക്കോട് കോര്‍പറേഷന്‍ കുടുംബശ്രീ സിഡിഎസ് ആവിഷ്‌കരിച്ച സാന്ത്വന പദ്ധതിയായ മഴയാര്‍ദ്രം പദ്ധതിയ്ക്ക് പിന്നാലെ വിപുലമായ സംവിധാനങ്ങളോടെ കുടുംബശ്രീ രൂപീകരിച്ച ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആന്റ് റിലീഫ് സെല്ലിന്റെ ഭാഗമായാണ് പെണ്‍സേനയ്ക്ക് രൂപം നല്‍കിയത്. പദ്ധതിയുടെ ഉദ്ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു.
സ്ത്രീകള്‍ക്ക് ഏറ്റെടുക്കാന്‍ പറ്റാത്തതായി ഒന്നുമില്ല എന്നു തെളിയിക്കുന്ന പദ്ധതിയാണ് പിങ്ക് അലര്‍ട്ട് എന്നും സ്ത്രീകള്‍ പിന്നാക്കക്കാരാണെന്ന തോന്നല്‍ ഉണ്ടാവാന്‍ പാടില്ലെന്നും മേയര്‍ പറഞ്ഞു. കെ പി കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കോര്‍പറേഷന്‍ ക്ഷേമകാര്യ സമിതി ചെയര്‍പേഴ്‌സണ്‍ അനിതരാജന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ വി ബാബുരാജ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജില്ലാ കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ ട്രോമാകെയര്‍ കോഴിക്കോട്, എല്‍ജി, കണ്ണങ്കണ്ടി എന്നിവര്‍ കോപാര്‍ട്ട്ണറും, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ പാര്‍ട്ട്ണറുമായിരിക്കും. വോളന്റിയര്‍മാര്‍ക്കുള്ള രണ്ട് ദിവസത്തെ റസിഡന്‍ഷ്യല്‍ പരിശീലനം ട്രോമക്കയറിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ രണ്ടാം വാരം മാവൂരില്‍ നടത്തും.
ടി ഷിത ചീഫ് കോര്‍ഡിനേറ്ററും എം സഹജ, ഷെമിമോള്‍, കെ സ്മിത എന്നിവര്‍ സേനയുടെ കോര്‍ഡിനേറ്റേഴ്‌സും ആയിരിക്കും.
വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി സി രാജന്‍, പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ടി വി ലളിത പ്രഭ, നഗരാസൂത്രണ സ്ഥിരം സമിതി ചെയര്‍മാന്‍ എം സി അനില്‍കുമാര്‍, വിദ്യഭ്യാസംകായികം കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍ മാസ്റ്റര്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ (കോഴിക്കോട് ബീച്ച്) പി അജിത്ത് കുമാര്‍, ട്രോമ കെയര്‍ പ്രസിഡന്റ് അഡ്വ. സി എം പ്രദീപ് കുമാര്‍, ബേബി മെമ്മോറിയല്‍ എമര്‍ജന്‍സി മെഡിസിന്‍ ഡെപ്യൂട്ടി ചീഫ് ഡോ.അര്‍പ്പിത്ത് ഈശ്വോ സാമുവല്‍, കുടുംബശ്രീ അസി.മിഷന്‍ കോഓഡിനേറ്റര്‍ (അര്‍ബ്ബന്‍) ടി ഗിരീഷ് കുമാര്‍, ട്രോമ കെയര്‍ കോഓര്‍ഡിനേറ്റര്‍ ഡോ.ആര്‍ ജയന്ത് കുമാര്‍, കണ്ണങ്കണ്ടി ഗ്രൂപ്പ്‌സ് ചെയര്‍മാന്‍ പരീദ് കണ്ണങ്കണ്ടി, സിഡിഎസ് നോര്‍ത്ത് ചെയര്‍പേഴ്‌സണ്‍ ടി കെ ഗീത, സിഡിഎസ് സെന്‍ട്രല്‍ ചെയര്‍പേഴ്‌സണ്‍ ഒ രജിത,കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി എം വി റംസി,സിഡിഎസ് സൗത്ത് ചെയര്‍പേഴ്‌സണ്‍ എന്‍ ജയശീല സംസാരിച്ചു. ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി സംഘാടകസമിതി ജില്ലയില്‍ രൂപം നല്‍കിയ 5000 കര്‍മസേനാംഗങ്ങളുടെ ഭാഗമായി കുടുംബശ്രീ പിങ്ക് അലര്‍ട് സേനയും പ്രവര്‍ത്തിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss