|    Sep 19 Wed, 2018 10:35 am
FLASH NEWS

ദുരന്തമുഖങ്ങളിലെ അനുഭവങ്ങള്‍ പങ്കുവെച്ച് എസ്ഡിപിഐ ആര്‍ജി ടീം

Published : 30th August 2018 | Posted By: kasim kzm

പെരുവയല്‍: മലവെള്ളപ്പാച്ചില്‍ ദുരന്തം വിതച്ച കുറ്റിക്കാട്ടൂര്‍, പൂവാട്ട്പറമ്പ്, പെരുവയല്‍ പ്രദേശങ്ങളില്‍ ദിവസങ്ങളോളം ദുരന്തനിവാരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പെരുവയല്‍ പഞ്ചായത്തിലെ എസ്ഡിപിഐ ആര്‍ജി ടീം അംഗങ്ങള്‍ ഇന്നലെ ആനക്കുഴിക്കര എസ്ഡിപിഐ ഓഫിസില്‍ ഒത്തു ചേര്‍ന്ന് അനുഭവങ്ങള്‍ പങ്കുവെച്ചു.
വെള്ളം പൊങ്ങിത്തുടങ്ങുമ്പോള്‍ തന്നെ രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങിയ 50 അംഗ റെഡ് ആന്റ് ഗ്രീന്‍ വോളന്റിയര്‍മാര്‍ വെള്ളം ഇറങ്ങുന്നത് വരെ കര്‍മ്മരംഗത്ത് ഉണ്ടായിരുന്നു. ഊണും ഉറക്കവും മറന്ന് ദിവസങ്ങള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനിടക്ക് പലര്‍ക്കും വേറിട്ട അനുഭവങ്ങള്‍ ആയിരുന്നു. തോണിയും വടവും ട്രാക്ടറുമുപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം.
ചങ്ങാടം കെട്ടിയും ലോറി ട്യൂബും ചില സ്ഥലങ്ങളില്‍ പഴയ ഫ്രിഡ്ജില്‍ ആളെ കയറ്റിയും സ്ട്രച്ചറില്‍ രോഗികളെ കിടത്തിയും കഴുത്തിനു വെള്ളത്തില്‍ ഗര്‍ഭിണിയെ രക്ഷിച്ചും റേഷന്‍ കടകള്‍, ആ—ശുപത്രി എന്നിവിടങ്ങളില്‍ ഓടിയെത്തിയും എസ്ഡിപിഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വേറിട്ടതായിരുന്നു. ചടങ്ങില്‍ കുന്ദമംഗലം മണ്ഡലം പ്രസിഡന്റ് ഫിര്‍ഷാദ് കമ്പിളിപ്പറമ്പ്, ഖജാഞ്ചി സിറാജ് കുറ്റിക്കാട്ടൂര്‍, പഞ്ചായത്ത് പ്രസിഡന്റ് പി പി റഷീദ്, ഷറഫുദ്ദീന്‍ പൂവാട്ട്പറമ്പ്, അഹമ്മദ്കുട്ടി, ഷജീര്‍ സംബന്ധിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss