|    Nov 17 Sat, 2018 5:09 pm
FLASH NEWS

ദുരന്തഭൂമിയില്‍ എസ്ഡിപിഐ വോളന്റിയര്‍ സേന

Published : 13th August 2018 | Posted By: kasim kzm

പാലേരി: കനത്ത മഴയില്‍ ദുരിതമനുഭവിക്കുന്ന വയനാട്ടിലെ പ്രദേശങ്ങളില്‍ സേവന പ്രവര്‍ത്തനങ്ങളുമായി എസ്ഡിപിഐയുടെ വോളന്റിയര്‍മാര്‍ രംഗത്ത്. പേരാമ്പ്ര എസ്ഡിപിഐ മണ്ഡലം കമ്മറ്റിയില്‍ നിന്ന് ഇരുപതംഗ വളണ്ടിര്‍മാര്‍ മണ്ഡലം പ്രസിഡണ്ട് കമ്മന ഇസ്മാഈലിന്റെ നേതൃത്വത്തിലാണ് വയനാട്ടിലെത്തിയത്്്.
മിക്ക വീടുകളും വൃത്തിഹീനമായ ചുറ്റുപാടിലാണുള്ളത്. മണ്ണും വെള്ളവും, ചെളിയും കയറി വീടുകള്‍ ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. വെള്ളം നിറഞ്ഞ് കവിഞ്ഞ് വെള്ളത്തിനടിയിലായതിനാല്‍ പ്രാഥമികാവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ കഴിയുന്നില്ല. വീടുകളില്‍ അടിഞ്ഞ് കൂടിയ ചളികയും മറ്റും നീക്കം ചെയ്യാന്‍ കഠിനാധ്വാനം ചെയ്യണം. അതിനായി വളണ്ടിയര്‍മാര്‍ ക്ലീനിങ്ങിനാവശ്യമായ മോട്ടോര്‍, മറ്റ് യന്ത്രസാമഗ്രികള്‍ എന്നിവയുമായാണ് എത്തിയത്.
പേരാമ്പ്രയില്‍ നിന്ന് മൂന്ന് ടണ്ണിലധികം ഭക്ഷ്യവസ്തുക്കള്‍ ഇന്നലെ വിവിധ ക്യാംപുകളില്‍ വിതരണം ചെയ്യുകയുണ്ടായി. എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഏതാനും ദിവസം വയനാട്ടില്‍ തങ്ങും. ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരിയുടെ നേതൃത്വത്തില്‍ ഇന്നലെ എസ്ഡിപിഐ നേതാക്കള്‍ വയനാട്ടിലെ ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിച്ചിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss