|    Aug 21 Tue, 2018 9:43 pm
FLASH NEWS

ദുരന്തനിവാരണ സമിതി രൂപീകരിച്ചില്ല: ദുരിത സഹായങ്ങള്‍ മുടങ്ങും

Published : 11th August 2018 | Posted By: kasim kzm

അരീക്കോട്: ഊര്‍ങ്ങാട്ടിരിയി ലും കീഴുപറമ്പിലും ദുരന്തനിവാരണ സമിതി രൂപീകരിക്കാത്തത് മൂലം പഞ്ചായത്ത് സഹായം മുടങ്ങും. മഴക്കാല ആരംഭത്തില്‍ തന്നെ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം രൂപികരിക്കേണ്ട ദുരന്തനിവാരണ സമിതി ‘ഇതുപോലെ പലപഞ്ചായത്തുകളും അവഗണിച്ചതായാണ് വിവരം.
അടിയന്തര സാഹചര്യത്തി ല്‍ സഹായം എത്തിക്കുന്നതിനായി പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തിക്കേണ്ട ദുരന്തനിവാരണ സമിതി രൂപികരിക്കാത്തതു കൊണ്ട് മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള സഹായം ജില്ലയിലെ പല പഞ്ചായത്തുകളിലും പ്രതിസന്ധി നേരിടും. കലക്ടറുടെ നിയന്ത്രണത്തിലുള്ള പഞ്ചായത്ത് ദുരന്തനിവാരണ സമിതിയിലേക്ക് സഹായമെത്തുന്നത് സംസ്ഥാന ദുരന്തനിവാരണ സമിതിയില്‍ നിന്നാണ് സര്‍ക്കാര്‍ നിര്‍ദേശ നടപ്പിലാക്കാത്തതുമൂലം പല പഞ്ചായത്തുകള്‍ക്കും സഹായം ലഭ്യമാക്കാത്ത സാഹചര്യമാണുള്ളത്.
അടിയന്തിര സഹായമായി നല്‍കാനുള്ള ഫണ്ടാണ് പഞ്ചായത്ത് ജനപ്രതിനിധികളുടെയും ഉേദ്യാഗസ്ഥരുടെയും അനാസ്ഥകാരണം ഇത്തരം അടിയന്തിര സാഹചര്യത്തില്‍നഷ്ടമാവുന്നത്. ഏറനാട് മണ്ഡലത്തില്‍ മഴകെടുതിയും വെള്ളപൊക്കവും മൂലം ഏറെ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളാണ് അരീക്കോട് ഊര്‍ങ്ങാട്ടിരി ,കിഴുപറമ്പ് പഞ്ചായത്തുകള്‍.
അരീക്കോട് പഞ്ചായത്തി ല്‍കഴിഞ്ഞ ഏഴ് വര്‍ഷമായി ദുരന്തനിവാരണ സമിതി രൂപികരിക്കാത്തതു കൊണ്ട് ലക്ഷങ്ങളുടെ നഷ്ടമാണ് സാധാരണക്കാര്‍ക്ക് നഷ്ടപ്പെട്ടതെന്ന് പ്രതിപക്ഷ പ്രതിനിധിയും താഴത്തങ്ങാടി മെമ്പറുമായ രതീഷ് തേജസി നോട് പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉള്‍പ്പെടുന്ന സമിതിയാണ് ദുരന്തനിവാരണ സമിതിയുടെ ചുമത എന്നാല്‍ ഇതുവരെ ഇത്തരമൊരു സമിതി രൂപികരിച്ചിട്ടില്ല. രൂപീകരിച്ചെ ന്നും ഇല്ലെന്നും മുസ് ലിം ലീഗ് ഭരിക്കുന്ന അരീക്കോട് പഞ്ചായത്തില്‍ ഇന്നലെചേര്‍ന്ന ബോര്‍ഡ് മീറ്റിംഗില്‍ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ പഞ്ചായത്ത് ഫണ്ട് അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപെട്ടപ്പോള്‍ ദുരന്തനിവാരണ സമിതി രൂപികരിക്കാത്തതിനാല്‍ കഴിയില്ലെന്ന വിവരമാണ് സെക്രട്ടറിനല്‍കിയത്.
മഴകെടുതിയില്‍ സഹായമഭ്യര്‍ത്ഥിച്ച് അപേക്ഷയുമായി എത്തിയ സ്ത്രീകളെയടക്കം മടക്കി അയച്ചുവത്രെ. അതേസമയം വിവരങ്ങള്‍ ചോദിച്ച തേജസ് പ്രതിനിധിയോട് ദുരന്തനിവാരണ സമിതി അരീക്കോടില്‍ നിലവിലുണ്ടെന്നും ഇന്നലെ ബോര്‍ഡ് മീറ്റിംഗ് ചേര്‍ന്നുവെന്നുമാണ് സെക്രട്ടറി നല്‍കിയ വിവരം.എന്നാല്‍ ബോര്‍ഡ് മീറ്റിംഗില്‍ പങ്കെടുത്ത അരീക്കോട് താഴത്തങ്ങാടി വാര്‍ഡ് മെമ്പര്‍ പറയുന്നത് ദുരിത സഹായത്തിന് സമിതി രൂപികരിക്കാത്തതു കൊണ്ട് ഫണ്ട് അനുവദിക്കാന്‍ കഴിയില്ലെന്നും അനുവദിച്ചാല്‍ അത് സെക്രട്ടറിക്ക് ബാധ്യതയാകുമെന്നുമായിരുന്നു മറുപടി.
ദുരന്തനിവാരണ സമിതി രൂപികരിച്ചിട്ടില്ലെന്നും അടിയന്തിര ബോര്‍ഡ് മീറ്റിംഗ് ചേര്‍ന്നിട്ടില്ലെന്നുമാണ്’ ഊര്‍ങ്ങാടിരി പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്. എന്നാല്‍ സമിതി നിലവിലുണ്ടെന്നാണ് പഞ്ചായത്ത് സെക്രട്ടറി പറയുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss