|    Sep 22 Sat, 2018 6:59 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദുരന്തനിവാരണം; കൂടുതല്‍ സംഘങ്ങളെ നിയോഗിച്ച് നേവി

Published : 19th August 2018 | Posted By: kasim kzm

കൊച്ചി: പ്രളയ ദുരന്തത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ കൂടുതല്‍ സംഘങ്ങളെ നിയോഗിച്ച് ദക്ഷിണ നാവിക സേന ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി. ആളുകളെ രക്ഷപ്പെടുത്തുന്നത് കൂടാതെ അവര്‍ക്കു വേണ്ട റിലീഫ് ക്യാംപുകള്‍ സജ്ജീകരിച്ചും ഭക്ഷണം ഒരുക്കിയും മികച്ച പ്രവര്‍ത്തനമാണ് ഇന്ത്യന്‍ നേവി കാഴ്ചവയ്ക്കുന്നത്.
ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറന്ന അന്നുമുതല്‍ ഓപറേഷന്‍ മദദ് എന്ന പേരില്‍ തുടങ്ങിയ രക്ഷാപ്രവര്‍ത്തനത്തിന് പത്ത് ദിനം തികയുമ്പോള്‍ ഈസ്റ്റേണ്‍-വെസ്റ്റേ ണ്‍ നേവല്‍ കമാന്‍ഡുകളില്‍ നിന്നുള്ള സേനാംഗങ്ങളുള്‍പ്പെടെ 72 മുങ്ങല്‍ വിദഗ്ധരെയാണ് വിവിധ പ്രദേശങ്ങളിലായി നിയോഗിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ പുതിയ എട്ടു ടീമിനെ കൂടി നിയോഗിച്ചിട്ടുണ്ട്. ജെമിനി ബോട്ടുകളുമായി 42 ടീമുകളെയാണ് എറണാകുളം ജില്ലയില്‍ മാത്രം അയച്ചത്. ഇതില്‍ വടക്കന്‍ പറവൂരിലും ആലുവയിലും 16 ഉം 14 ടീമുകളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ചാലക്കുടിയിലും ചെങ്ങന്നൂരും പത്ത് ടീമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അതേസമയം പ്രതികൂല സാഹചര്യത്തെ തുടര്‍ന്ന് വയനാട്ടിലെ സംഘങ്ങളെ കുറച്ചിട്ടുണ്ട്. ഇന്നലെ 3375 പേരെയാണ് നാവിക സേന രക്ഷപ്പെടുത്തിയത്. എഎല്‍എച്ച്, സീകിങ്, ചേതക്, എംഐ 17 തുടങ്ങിയ എയര്‍ ക്രാഫ്റ്റുകള്‍ വഴി 154 പേരെ രക്ഷപ്പെടുത്തി.വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഹെലികോപ്റ്ററിലൂടെ പാക്ക് ചെയ്ത ഭക്ഷണവും കുടിവെള്ളവും എത്തിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss