|    Nov 21 Wed, 2018 5:07 am
FLASH NEWS

ദുരന്തനിവാരണം എല്ലാ വകുപ്പിന്റെയും ചുമതല: മന്ത്രി വി എസ് സുനില്‍കുമാര്‍

Published : 11th August 2018 | Posted By: kasim kzm

കല്‍പ്പറ്റ: ദുരന്തനിവാരണ പ്രവര്‍ത്തനം എല്ലാ വകുപ്പുകളുടെയും ചുമതലയാണെന്നും ജില്ലയില്‍ ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും ജില്ലാ ഭരണകൂടത്തോട്് സഹകരിച്ച് നടത്തിയ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍. ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് കമ്പിളിയും അത്യാവശ്യ വസ്ത്രങ്ങളും ലഭ്യമാക്കാന്‍ മന്ത്രി ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി. വ്യാപാരികള്‍, സന്നദ്ധസംഘടനകള്‍, സ്വാകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ സാമൂഹിക പ്രതിബദ്ധതാ നിധി (സിഎസ്ആര്‍) ഇതിനായി വിനിയോഗിക്കണം. വീട് പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്ക് 4 ലക്ഷം രൂപ ധനസഹായം നല്‍കും.
ക്യാംപ് വിട്ട് ഭവനങ്ങളിലേക്ക് തിരിച്ചുപോവുന്നവര്‍ക്ക് 1000 രൂപ സമാശ്വാസം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ജില്ലാ തല ബാങ്കേഴ്‌സ് സമിതി യോഗം ചേര്‍ന്ന് മഴക്കെടുതി അവസാനിക്കുന്നതു വരെ ജപ്്തി നടപടി നിര്‍ത്തി വയ്ക്കാന്‍ ജില്ലാ കലക്ടര്‍ നടപടി സ്വീകരിക്കണം. പ്രളയബാധിത പ്രദേശത്തെ കര്‍ഷകരുടെ വായ്പയ്ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തുന്നത് അടുത്ത മന്ത്രിസഭായോഗത്തില്‍ ഉന്നയിക്കും. വെള്ളം ഇറങ്ങിയ വീടുകള്‍ വൃത്തിയാക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഏകോപന സമിതി രൂപീകരിച്ച് സഹായം നല്‍കണം. കിണറുകള്‍ വൃത്തിയാക്കുന്നതിന് പഞ്ചായത്തുകള്‍ക്ക് തനത് ഫണ്ട് വിനിയോഗിക്കാമെന്നും അവ സര്‍ക്കാര്‍ ക്രമീകരിച്ചു നല്‍കും. സാക്ഷ്യപത്രം പോലെ വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടത് വീണ്ടെടുക്കുന്നതിന് പ്രത്യേക അദാലത്തുകള്‍ സംഘടിപ്പിക്കണം. ഇതിന് മന്ത്രിസഭാ അനുമതി നല്‍കിയിട്ടുണ്ട്്.
കുട്ടികളുടെ പാഠപുസ്തകം നഷ്ടമായത്് ഓണാവധി കഴിഞ്ഞെത്തുമ്പോഴേക്കും ലഭ്യമാക്കാന്‍ വിദ്യാഭ്യാസ വകുപ്പ്് നടപടി സ്വീകരിക്കണം. പഞ്ചായത്തുകളില്‍ കൃഷി ഓഫിസര്‍മാര്‍ പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ കൃഷി നാശം വിലയിരുത്തി അപേക്ഷ സ്വീകരിച്ച്് സര്‍ക്കാരിന് റിപോര്‍ട്ട്് നല്‍കണം. ഇഴജന്തുക്കള്‍ വെള്ളത്തിനൊപ്പം ഒഴുകിയെത്തുമെന്നതിനാല്‍ പാമ്പിന്‍ വിഷത്തിനെതിരേയുള്ള മരുന്ന് കരുതിവയ്ക്കാന്‍ മന്ത്രി ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കി. പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്ക് കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നടപടി സ്വീകരിക്കണം. വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലം നശിച്ചവരുടെ കണക്ക് റവന്യൂവകുപ്പ് സര്‍ക്കാരിന് ഉടന്‍ സമര്‍പ്പിക്കണമെന്നും ഇത്തരക്കാരെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നും ആസൂത്രണഭവന്‍ ദുരന്ത ലഘൂകരണ പ്രവര്‍ത്തന അവലോകനശേഷം മന്ത്രി അറിയിച്ചു. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഇന്ന് ജില്ലയിലെ പ്രളയബാധിത പ്രദേശം സന്ദര്‍ശിക്കും. നാളെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് കേരളം സന്ദര്‍ശിക്കുമെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു.
എംഎല്‍എമാരായ സി കെ ശശീന്ദ്രന്‍, ഐ സി ബാലകൃഷ്ണന്‍, ഒ ആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ, ജില്ലാ കലക്ടര്‍ എ ആര്‍ അജയകുമാര്‍, കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ്, ജില്ലാ പോലിസ് മേധാവി ആര്‍ കറുപ്പസ്വാമി, സബ് കലക്ടര്‍ എന്‍ എസ് കെ ഉമേഷ്, ജനപ്രതിനിധികള്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പ്് ഉദ്യോഗസ്ഥര്‍ അവലോകന യോഗത്തില്‍ സംബന്ധിച്ചു. വൈത്തിരി എച്ച്‌ഐഎം യുപി സ്‌കൂള്‍, തരിയോട് ജിഎല്‍പി സ്‌കൂള്‍ എന്നിവിടങ്ങളിലെ ക്യാംപും പടിഞ്ഞാറത്തറയില്‍ മണ്ണിടിഞ്ഞ കുറുമണി പ്രദേശവും മന്ത്രി സന്ദര്‍ശിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss