|    Sep 23 Sun, 2018 7:52 pm
FLASH NEWS

ദുരന്തത്തിനിടയിലും വാടക്കല്‍ തീരത്തിന് അഭിമാനമായി സിദാന്‍ ജിമ്മി

Published : 31st December 2017 | Posted By: kasim kzm

അമ്പലപ്പുഴ: ഓഖിദുരന്തത്തിനിടയിലും വാടക്കല്‍ തീരത്തിന് അഭിമാനമായി സിദാന്‍ ജിമ്മി. കഴിഞ്ഞ ദിവസങ്ങളി ല്‍ തെലുങ്കാനയില്‍ നടന്ന ദേശീയ സ്‌കൂള്‍ ഗെയിംസ് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയാണ് വാടക്കല്‍ തീരദേശത്തിന് അഭിമാനമായി സിദാന്‍ ജിമ്മി മാറിയത്. മല്‍സ്യതൊഴിലാളിയായ  വാടക്കല്‍ തൈപറമ്പില്‍ ജിമ്മിയാണ് സിദാന്റെ പിതാവ്. ജിമ്മിയും പവര്‍ ലിഫ്റ്റിംഗില്‍ മികവു തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലത്തു നടന്ന സംസ്ഥാന പവര്‍ ലിഫ്റ്റിംഗില്‍ മാസ്റ്റര്‍ വിഭാഗത്തില്‍ സ്വര്‍ണവും, വെങ്കലവും നേടിയിരുന്നു. മല്‍സ്യതൊഴിലാളിയായ പിതാവിനെ സഹായിക്കുന്നതിനിടയിലാണ് സിദാന്റെ പഠനവും, പവര്‍ ലിഫ്റ്റിംഗ് പരിശീലനവും നടക്കുന്നത്. വലിയ കലവൂരിലുള്ള എസ്‌കെ ജിമ്മിലെ വി എം രാജുവിന്റെയും, മഞ്ജുവിന്റെയും ശിക്ഷണത്തിലാണ് മെഡലുകള്‍കരസ്ഥമാക്കിയത്. പ്രദേശത്തിനഭിമാനമായി മെഡലുകള്‍ കരസ്ഥമാക്കിയെങ്കിലും ചോര്‍ന്നൊലിക്കുന്ന കൂരയിലാണ് സിദാന്റെ കുടുംബം കഴിയുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss