|    Dec 11 Mon, 2017 10:42 pm
FLASH NEWS
Home   >  News now   >  

തിരുവനന്തപുരം – ദുബയ് വിമാനത്തിന് ലാന്‍ഡിങിനിടെ തീപിടിച്ചു

Published : 3rd August 2016 | Posted By: mi.ptk

emirated
ദുബയ്: തിരുവനന്തപുരത്ത് നിന്ന് ദുബയിലെത്തിയ  യാത്രാവിമാനം ഇകെ 521 ന് ലാന്‍ഡിങിനിടെ തീപിടിച്ചു. ലാന്‍ഡിങിനിടെ എന്‍ജിനില്‍ നിന്ന് തീ ഉയരുകയായരുന്നുവെന്നും അതല്ല ടയര്‍പൊട്ടിയാണ് അപകടം ഉണ്ടായതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
emirates-2

വിമാനത്തില്‍ നിന്ന് പുകയും തീയും ഉയര്‍ന്നത് യാത്രക്കാര്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി. എന്നാല്‍ യാത്രക്കാര്‍ സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.12.45 നാണ് വിമാനം ഇറങ്ങിയത്.
മുന്‍വശത്തെ ടയര്‍പൊട്ടിയാണ് അപകടം.

emirates-1

ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.  20ലധികം ഫയര്‍ എന്‍ജിനുകളാണ് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിട്ടുള്ളത്. തീപിടുത്തത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും തന്നെ പരിക്കേറ്റിട്ടില്ല. പുകയുയര്‍ന്ന ഉടന്‍ തന്നെ യാത്രക്കാരെ വിമാനത്തില്‍ നിന്നും ഇറക്കിയതിനാല്‍ വന്‍ അപകടം ഒഴിവായി. യാത്രക്കാര്‍ ഇറങ്ങിയതിന് ശേഷമാണ് തീ പടര്‍ന്നത്.

യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 300 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.ഇവരില്‍ ഭൂരിഭാഗം പേരും മലയാളികളായിരുന്നു. ഇവരെ എമര്‍ജന്‍സി വാതിലിലൂടെ പുറത്തെത്തിയ്ക്കുകയായിരുന്നു. സ്ഥിരം ഇറങ്ങേണ്ട റണ്‍വേയില്‍ നിന്ന് മാറിയാണ് ഇന്ന് വിമാനം ഇറക്കിയത്. വിമാനം നിലത്തിറങ്ങിയ ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സും മറ്റ് ഉദ്യോഗസ്ഥരുമെത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
രാവിലെ പത്ത് മണിയോടെയാണ് തിരുവനന്തപുരത്ത് നിന്ന് വിമാനം പുറപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ദുബയ് ടെര്‍മിനല്‍ മൂന്ന് താല്‍ക്കാലികമായി അടച്ചു. വിമാന സര്‍വീസുകള്‍ ഷാര്‍ജയിലേയ്ക്കും അല്‍ മഖ്തൂമിലേയ്ക്കും തിരിച്ചുവിട്ടിട്ടുണ്ട്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക